Image

ന്യൂസം 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ഇന്ത്യൻ അമേരിക്കൻ സമൂഹ നേതാവ് (പിപിഎം)

Published on 25 November, 2026
ന്യൂസം 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ഇന്ത്യൻ അമേരിക്കൻ സമൂഹ നേതാവ് (പിപിഎം)

കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ഇന്ത്യൻ അമേരിക്കൻ സമൂഹ നേതാവ് അജയ് ഭുട്ടോറിയ ആവശ്യപ്പെട്ടു. സൗത്ത് ഏഷ്യൻ സമൂഹങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ഉണ്ടാവുമെന്നു ഭുട്ടോറിയ ഉറപ്പു നൽകി.  

പ്രസിഡന്റ് ബൈഡന്റെ ഉപദേഷ്ടാവായിരുന്ന ഭുട്ടോറിയ തിങ്കളാഴ്ച്ച സാക്രമെന്റോയിൽ ന്യൂസമിനെ കണ്ടു സംസാരിക്കയുണ്ടായി. കാലിഫോർണിയ ബോർഡ് ഓഫ് പ്രഫഷണൽ എഞ്ചിനിയേഴ്‌സ്, ലാൻഡ് സർവേയേഴ്സ് ആൻഡ് ജിയോളജിസ്റ്സ് അംഗമായ അദ്ദേഹം ന്യൂസമിനോട് 2028 സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ നിർദേശിച്ചു.  

ഇടക്കാല തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഡെമോക്രാറ്റിക് പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിക്കുന്നവരിൽ ഒരാൾ ന്യൂസം (59) ആയിരിക്കുമെന്ന നിഗമനമുണ്ട്. രണ്ടു തവണ ഗവർണർ ആയ അദ്ദേഹത്തിന് ജനുവരിയിൽ സ്ഥാനം ഒഴിയേണ്ടതുണ്ട്.

ജനുവരിയിൽ തീരുമാനം എടുക്കും എന്നാണ് ന്യൂസം പറഞ്ഞിട്ടുള്ളത്. കാലിഫോർണിയയുടെ പല പ്രതിസന്ധികളിലും നയിച്ച ന്യൂസമിന് എല്ലാ സമൂഹങ്ങളിലും മതിപ്പുമുണ്ട്.

ഭുട്ടോറിയ പറഞ്ഞു: "നമ്മുടെ രാജ്യത്തിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്നു ഞാൻ പറഞ്ഞു. സൗത്ത് ഏഷ്യൻ, ഇന്ത്യൻ അമേരിക്കൻ സമൂഹങ്ങൾ കൂടെ നിൽക്കുമെന്നും."

2021 മുതൽ 2024 വരെ ബൈഡന്റെ കീഴിൽ ഏഷ്യൻ അമേരിക്കൻ, നേറ്റിവ് ഹവായിയൻ, പാസിഫിക് ഐലൻഡ് വംശജരുടെ കാര്യങ്ങളിൽ ഉപദേഷ്ടാവായിരുന്നു ഭുട്ടോറിയ.

"സൗത്ത് ഏഷ്യൻ സമൂഹം രാജ്യത്തു വളരെ വേഗം വളരുകയും ഏറ്റവും സജീവമായി പ്രവർത്തിക്കയും ചെയ്യുന്ന സമൂഹങ്ങളിൽ ഒന്നാണ്," അദ്ദേഹം പറഞ്ഞു. "കുടിയേറ്റക്കാരെ അറിയുന്ന പ്രസിഡന്റാണ് നമുക്കു വേണ്ടത്. ഓരോ അമേരിക്കനും വിജയിക്കും എന്ന് ഉറപ്പു നൽകാൻ കഴിയുന്നയാൾ."

Indian-American leader urges California Guv Newsom to run for President 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക