Image

ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്ക് ചാട്ടവാറടി ശിക്ഷ: അപലപിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷൻ

Published on 25 November, 2026
ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്ക് ചാട്ടവാറടി ശിക്ഷ: അപലപിച്ച് യുഎൻ മനുഷ്യാവകാശ കമ്മീഷൻ

 

ജനീവ: ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീത പരിപാടി അവതരിപ്പിച്ചതിന് ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്കും സംഗീതസംഘത്തിലെ മറ്റ് നാല് അംഗങ്ങൾക്കും 74 ചാട്ടവാറടി വീതം ശിക്ഷ നടപ്പാക്കിയ ഇറാൻ ഭരണകൂടത്തിന്റെ നടപടിയെ ശക്തമായി അപലപിച്ച്  ഐക്യരാഷ്ട്രസഭ . ചാട്ടവാറടി ശിക്ഷ ഒരുതരം പീഡനമാണെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഇത് പൂർണ്ണമായും നിരോധിക്കപ്പെട്ടതാണെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്  വ്യക്തമാക്കി. ചാട്ടവാറടി ക്രൂരവും മനുഷ്യത്വരഹിതവും മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്നതുമായ ശിക്ഷാരീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ശിക്ഷകൾ നടപ്പാക്കുന്നതിൽ നിന്ന് ഇറാൻ വിട്ടുനിൽക്കണമെന്നും, രാജ്യത്തെ നിയമങ്ങളിൽ നിന്ന് ഈ ശിക്ഷാരീതി പൂർണ്ണമായും ഒഴിവാക്കണമെന്നും വോൾക്കർ ടർക്ക് ആവശ്യപ്പെട്ടു.  

2024 ഡിസംബറിൽ ഖോം നഗരത്തിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ ദെർ-ഇ ഗച്ചിൻ കാരവൻസെറായിയിൽ  ചിത്രീകരിച്ച അഹ്മദിയുടെ 'കാരവൻസെറായി കൺസേർട്ട്' എന്ന സംഗീത പരിപാടി ഓൺലൈനിൽ റിലീസ് ചെയ്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.  

തത്സമയ പ്രേക്ഷകരില്ലാതെ ചിത്രീകരിച്ച ഈ പരിപാടിയുടെ വീഡിയോയിൽ, ഇറാനിലെ കർശനമായ ഹിജാബ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് മുടി മറയ്ക്കാതെ,  നീളൻ സ്ലീവ് ലെസ് കറുത്ത വസ്ത്രം ധരിച്ച് പുരുഷ സംഗീതജ്ഞർക്കൊപ്പം പരസ്തൂ അഹ്മദി ഗാനം ആലപിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഹിജാബ് ധരിക്കാതെ ഗാനം ആലപിച്ചതിലൂടെ പൊതുസദാചാരം ലംഘിച്ചു എന്ന് ആരോപിച്ചാണ് കോടതി പരസ്തൂ അഹ്മദിക്കും സംഘത്തിനും 74 ചാട്ടവാറടി ശിക്ഷ വിധിച്ചത്.

ഖോം പ്രോസിക്യൂട്ടറുടെ ഓഫീസിൽ വെച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഗായികയുടെ അഭിഭാഷകൻ മുസ്തഫ നിലി അറിയിച്ചു. ഗായികയ്ക്ക് പുറമെ സംഗീതസംഘത്തിലെ അംഗങ്ങളായ മൊഹ്‌സെൻ ലഷ്കരി, സൊഹൈൽ ഫഖീഹ്-നസീരി, അമിൻ താഹേരി, അമീർ-അലി പിർനിയ എന്നിവർക്കും 74 ചാട്ടവാറടി വീതം ശിക്ഷ ലഭിച്ചു

നിയമപരവും മതപരവുമായ ചട്ടങ്ങൾ ലംഘിച്ചെന്നും പൊതുസദാചാരത്തെ അവഹേളിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നീതിന്യായ വിഭാഗം നടപടിയെടുത്തത്. കഴിഞ്ഞ ജൂണിലാണ് കോടതി 74 ചാട്ടവാറടി ശിക്ഷ വിധിച്ചത്. സെപ്റ്റംബറിൽ അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവെച്ചു. 

Join WhatsApp News
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-25 13:11:21
💥🔥 ഇറാൻ ഒരു ബിസ്മയം തന്നേ... പെണ്ണിന്റെ തുണിയുടെ അളവ് നോക്കി നടക്കുന്ന ഒരു അല്ലാഹു ഭരിക്കുന്ന രാജ്യത്തിലെ അനവധി ബിസ്മയങ്ങളിൽ ഒന്ന് ... സെമിറ്റിക് മതങ്ങൾക്ക് പെണ്ണിനെ അടിമുടി പുതപ്പിക്കുന്നതിൽ വ്യഗ്രത കൂടുതലാണ്. ഇതിനൊന്നും ഫെമിനിച്ചികൾ പ്രതികരിക്കാറില്ല . റെജീസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക