Image

ടൊറോന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റ വെഞ്ചിരിപ്പ് കർമ്മം നടത്തപെട്ടു

ജോൺ കുരുവിള അരയത്ത് (PRO) Published on 25 November, 2026
ടൊറോന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റ വെഞ്ചിരിപ്പ് കർമ്മം നടത്തപെട്ടു

ടൊറോന്റോ: പതിമൂന്നു വർഷം മുൻപ് ക്രിസ്തുവിന്റെ രാജ്യത്ത്വ തിരുനാൾ ദിനത്തിൽ പരിശുദ്ധ കന്യക മാതാവിന്റെ നാമത്തിൽ സഭയുടെ ഭാഗമായി Toronto യിൽ തുടക്കം കുറിച്ച കൂടാരയോഗ പ്രാർത്ഥനകൂട്ടായ്മ സഭാ സംവിധാനത്തീലൂടെ ഇടവകയായി വളർന്നു. ഇതേ ദിനത്തിൽ തന്നെ സ്വന്തം ദേവാലയത്തിൽ അനുദിന ദിവ്യബലിക്കു ആരംഭം കുറിക്കപ്പെട്ടു. കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ മുഖ്യ കർമ്മിക്ത്വം വഹിച്ച ദിവ്യബലിവേളയിൽ ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തപെട്ടു.

നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ സിറോ മലബാർ രൂപതാ വികാരി ജനറൾ വെരി റവ ഫാ തോമസ് മുളവനാൽ, ലണ്ടൻ സെക്രെഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി വികാരി റവ ഫാ സജി ചാഴിശേരിൽ, രൂപതാ മെത്രാൻ സെക്രട്ടറി റവ ഫാ സാജൻ പിണ്ടിയാൻ, ദി ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തോലിക്സ് ഇൻ കാനഡ ചാപ്ലൈനും ഇടവക വികാരിയും കൂടാരയോഗത്തിന്റെ സ്ഥാപകനുമായ റവ ഫാ മാത്യു മേലേടത്ത് എന്നിവർ ദിവ്യബലിയിൽ സഹ കാർമ്മികരായിരുന്നു.

കോട്ടയം അതിരൂപതയുടെ കത്രീഡൽ ദേവാലയതിന്റെ മധ്യസ്ഥനായ ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ തന്നെ ദേവാലയം വെഞ്ചിരിക്കൽ കർമ്മം നടത്താൻ സാധിച്ചതിൽ ഇടവക ജനത്തെ അഭിവന്ത്യ പിതാവ് കുർബാന സന്ദേശം വേളയിൽ അഭിനന്ദിച്ചു. ദേവാലയ കൂദാശ കർമ്മം കോട്ടയം അതിരൂപതാ പിതാക്കന്മാരുട സാന്നിധ്യത്തിൽ പിന്നീട് നടത്തപെടുമെന്ന് പിതാവ് ഇടവക ജനത്തെ അറിയിക്കുകയുണ്ടായി. റവ ഫാ തോമസ് മുളവനാൽ ആശംസയും വികാരി റവ മാത്യു മേലേടത്ത് സ്വാഗതവും കൈക്കാരൻ ജോൺ അരയത്ത് നന്ദിയും പറയുകയുണ്ടായി. സ്നേഹവിരുന്നോട് കൂടി എല്ലാ ചടങ്ങുകളും അവസാനിച്ചു.

 

ടൊറോന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റ വെഞ്ചിരിപ്പ് കർമ്മം നടത്തപെട്ടു
ടൊറോന്റോ സെന്റ് മേരിസ്‌ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റ വെഞ്ചിരിപ്പ് കർമ്മം നടത്തപെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക