Image

ട്രംപിന്റെ കുട്ടികളുടെ ഫണ്ടിലേക്കു $1 ബില്യണിലധികം സംഭാവന എത്തിയെന്നു ബെസെന്റ് (പിപിഎം)

Published on 25 November, 2026
ട്രംപിന്റെ കുട്ടികളുടെ ഫണ്ടിലേക്കു $1 ബില്യണിലധികം സംഭാവന എത്തിയെന്നു ബെസെന്റ് (പിപിഎം)

കുട്ടികൾക്കായുള്ള പ്രസിഡന്റ് ട്രംപിന്റെ ട്രംപ് അക്കൗണ്ട്സ് എന്ന ഫണ്ടിലേക്കു സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടി നൽകിയ സംഭാവനകൾ $1 ബില്യൺ കവിഞ്ഞെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ജൂലൈ 4നു ആരംഭിച്ച ഫണ്ടിൽ മൊത്തം നിക്ഷേപം $9 ബില്യൺ എത്തി.

മൂന്നു മില്യണിലധികം പേർ സംഭാവനകൾ നൽകിയെന്നു ട്രംപ് അക്കൗണ്ട്സ് വെബ്‌സൈറ്റിൽ പറയുന്നു. മൈക്കൽ ഡെൽ, സൂസൻ ഡെൽ തുടങ്ങിയവർ വാഗ്ദാനം ചെയ്ത വമ്പിച്ച സംഭാവനകൾ ഇതിനു പുറമെയാണ്.

ട്രംപും സംഭാവന നൽകിയെന്നു ബെസെന്റ് പറഞ്ഞു.

പണം നൽകിയ ആരുടെയും പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

530എ അക്കൗണ്ട്സ് എന്നും അറിയപ്പെടുന്ന ഫണ്ടിലേക്ക് 18 വയസിൽ താഴെ പ്രായമുള്ള സോഷ്യൽ സെക്യൂരിറ്റി നമ്പറുളള കുട്ടികൾക്കു യോഗ്യതയുണ്ട്. മാതാപിതാക്കൾക്കും മറ്റുളളവർക്കും കൂട്ടായി വർഷം തോറും $5,000 വരെ നിക്ഷേപിക്കാം. കുട്ടികൾക്ക് 18 ആകുന്നതു വരെ.


Over $1 billion contributed to Trump accounts for children

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക