
ഇറാൻ യുദ്ധത്തിനുള്ള പണം ജനുവരിക്കപ്പുറം യുഎസ് കോൺഗ്രസ് അനുവദിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഡെമോക്രാറ്റുകൾ ജനുവരിയിൽ കോൺഗ്രസിന്റെ നിയന്ത്രണം ഏൽക്കുന്നതോടെ യുഎസ് നേടിയ 'സമ്പൂർണ വിജയം' അവർ പരാജയമാക്കി മാറ്റുമെന്നു ട്രംപ് താക്കീതും നൽകി.
രാഷ്‌ടീയമായ താല്പര്യങ്ങളുടെ പേരിൽ അവർ യുഎസിന് വിഘാതം സൃഷ്ടിക്കാമെന്നു ട്രംപ് 'ന്യൂ യോർക്ക് പോസ്റ്റി'നോടു പറഞ്ഞു.
ഇറാൻ അണ്വായുധങ്ങൾ നിർമിക്കുന്നത് തടയുക എന്നതാണ് യുദ്ധത്തിന്റെ അടിസ്ഥാന ലക്‌ഷ്യം. “അല്ലാതെ ഇറാനിൽ ഭരണമാറ്റം ഉണ്ടാക്കുക എന്നതല്ല.”
ചർച്ചയിലൂടെ പരിഹാരം കാണാൻ ആണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നു ട്രംപ് പറഞ്ഞു. എന്തു കരാർ ഉണ്ടാക്കിയാലും അത് ശാശ്വതം ആവണം.
Trump says US war funding against Iran secured through January