
അങ്കമാലി : മൂക്കന്നൂർ കോക്കുന്ന് സ്വദേശിയായ വിദ്യാർഥി ജെസ്‌വിൻ (19) കാനഡയിൽ അന്തരിച്ചു. കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്കാരത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.
വാർത്ത: പ്രസാദ് തീയാടിക്കൽ