Image

ജന്മാവകാശ പൗരത്വം തടയാനുള്ള ട്രംപിന്റെ പുതിയ ചട്ടങ്ങൾ ഫെഡറൽ കോടതി തടഞ്ഞു (പിപിഎം)

Published on 26 November, 2026
ജന്മാവകാശ പൗരത്വം തടയാനുള്ള ട്രംപിന്റെ പുതിയ ചട്ടങ്ങൾ ഫെഡറൽ കോടതി തടഞ്ഞു (പിപിഎം)

ജന്മാവകാശ പൗരത്വം തടയാൻ പ്രസിഡന്റ് ട്രംപ് ഏറ്റവും ഒടുവിൽ കൊണ്ടുവന്ന ചട്ടങ്ങൾ വാഷിംഗ്ടണിൽ ഫെഡറൽ കോടതി തടഞ്ഞു. ജൂണിൽ ട്രംപിന്റെ നിയന്ത്രണങ്ങൾ സുപ്രീം കോടതി തള്ളിയതിനു ശേഷം യുഎസിൽ ജനിക്കുന്ന കൂടുതൽ വിഭാഗത്തിൽ പെട്ട കുട്ടികളെ ഉൾപ്പെടുത്തി ഓഗസ്റ്റിൽ കൊണ്ടുവന്നതാണ് ഈ നിയന്ത്രണങ്ങൾ.

യുഎസ് പൗരത്വം ഇല്ലാത്തവർക്കു ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നിഷേധിക്കുന്നു എന്ന വ്യവസ്ഥ കൂടി കൊണ്ടു വന്നപ്പോൾ അമേരിക്കൻ സിവിൾ ലിബെർട്ടീസ് യൂണിയനാണ് (എ സി എൽ യു)  അതിനെതിരെ കോടതിയെ സമീപിച്ചത്.

ഭരണഘടന നൽകുന്ന ഉറപ്പുകൾ കൂടുതൽ പേർക്ക് ഒഴിവാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തിയതെന്നു  എ സി എൽ യു ആരോപിച്ചിരുന്നു. ആ വാദം കോടതി സ്വീകരിച്ചു.  

പുതിയ ചട്ടങ്ങളിൽ യുഎസ് പൗരത്വം ഇല്ലാത്തവരെ 'വിദേശിയായ ശത്രു' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിദേശരാജ്യങ്ങളുടെ എംബസികളിലും മറ്റും ജോലി ചെയ്യുന്നവരെയും അതിൽ പെടുത്തി.

വാടക ഗർഭധാരണവും ഉൾപ്പെടുത്തി. ഈ വിഭാഗങ്ങൾ സുപ്രീം കോടതി നൽകിയ പരിരക്ഷയ്ക്കു പുറത്താണെന്നു ഭരണകൂടം വാദിച്ചു.

US court blocks new Trump citizenship curbs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക