Image

ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു

Published on 26 November, 2026
ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു

ഫിലദൽഫിയ: 2027-ൽ ഓസ്‌റ്റിനിൽ നടക്കുന്ന നേർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡിൻ്റെ 30-ാമത് കോൺഫ്രൻസ് പ്രമാണിച്ച് സുവനീർ പ്രസിദ്ധീകരിക്കുന്നു. ഷാജി വെണ്ണിക്കുളമാണ് ചീഫ് എഡിറ്റർ. റവ. എബി മാമ്മൻ, റോയി മേപ്രാൽ, സാം മാത്യു, ഡോ. ജോളി ജോസഫ്, ഡോ. ജൂലി തോമസ് എന്നിവരാണ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ. ബാബുക്കുട്ടി ജോർജാണ് പബ്ളിഷർ.

അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള എഴുത്തുകാരുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങളും സാക്ഷ്യങ്ങളും കവിതകളും മറ്റ് സാഹിത്യ രചനകളും സുവനീറിലേക്ക് അയയ്ക്കാവുന്നതാണ്. പാസ്റ്റർമാർക്കും സുവിശേഷകർക്കും രചനകൾ അയയ്ക്കാം.

2027 ജനുവരി 31 നകം സാഹിത്യ സൃഷ്ടികൾ താഴെക്കാണുന്ന ഈ മെയിൽ അഡ്രസിൽ ലഭിച്ചിരിക്കണം. Email:nacogsouvenir@gmail.com

രചനകൾ അയക്കുന്നവർ അവരുടെ ഫോൺ നമ്പറും അതോടൊപ്പം ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. രചനകൾ സ്വന്തമായി രചിച്ചവ ആയിരിക്കേണം. മറ്റു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രചനകൾ സ്വീകരിക്കുന്നതല്ല.

വാർത്ത: ബാബുക്കുട്ടി ജോർജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക