Image

30 കോടി പിന്നിട്ട് കാരുണ്യത്തിന്റെ കൈത്താങ്ങ്; എസ്എംഎ ബാധിതരായ സഹോദരങ്ങളെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

Published on 26 November, 2026
 30 കോടി പിന്നിട്ട് കാരുണ്യത്തിന്റെ കൈത്താങ്ങ്; എസ്എംഎ ബാധിതരായ സഹോദരങ്ങളെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും

 

കോഴിക്കോട്: എസ്എംഎ ബാധിതരായ ഏഥനും ഒലിവറിനും ഡേവിഡിനുമായി കേരളം കൈകോര്‍ത്തപ്പോള്‍ 30 കോടി പിന്നിട്ട് ധനസമാഹരണം. ചികിത്സക്ക് മുന്നോടിയായുള്ള രക്ത പരിശോധനയ്ക്കായി മൂവരെയും ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ധനസമാഹരണം അധികം വൈകാതെ 50 കോടി രൂപയിലെത്തുമെന്ന പ്രതീക്ഷയോടെയാണ് ഏഥനും ഒലിവറും ഡേവിഡും ഇന്ന് ആശുപത്രിയിലേക്കു പോകുന്നത്.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) എന്ന അപൂര്‍വ ജനിതകരോഗം ബാധിച്ച, കല്ലുരുട്ടി പുത്തിരിച്ചാലില്‍ അരുണിന്റെയും ഷാമിലിനന്റെയും മക്കളായ മൂന്ന് സഹോദരന്മാരാണ് ചികിത്സയ്ക്കായി പണം കാത്തിരിക്കുന്നത്. നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ചികിത്സാ സഹായ നിധി ഇന്നലെ 30 കോടി രൂപ പിന്നിട്ടു. ഇനിയും 20 കോടിയോളം രൂപ കൂടി സമാഹരിക്കണം. ശുഭപ്രതീക്ഷയിലാണു കുടുംബവും നാട്ടുകാരും. ഫെഡറല്‍ ബാങ്ക് ഓമശ്ശേരി ശാഖയിലെ അക്കൗണ്ടിലേക്കാണ് സഹായം നല്‍കേണ്ടത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍:

ഫെഡറല്‍ ബാങ്ക്, ഓമശ്ശേരി ശാഖ
അക്കൗണ്ട് നമ്പര്‍: 21360100162505
IFSC Code:- FDRL0002136

ബിരിയാണി, പായസം, ഐസ്‌ക്രീം, തുടങ്ങി വിവിധതരം ഭക്ഷണ ചാലഞ്ചുകള്‍ കൂടാതെ ഗാന പരുപാടികള്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വീടുകള്‍ കയറിയുള്ള ജനകീയ ക്യാംപെയ്ന്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തിയാണു നാട്ടുകാര്‍ പണം സ്വരൂപിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ധനസഹായവുമായി രംഗത്തെത്തി.

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സൗദ ചെയര്‍മാനും നഗരസഭാ കൗണ്‍സിലര്‍ അനീഫ് മുഹമ്മദ് ജനറല്‍ കണ്‍വീനറും കല്ലുരുട്ടി പള്ളി വികാരി ഫാ.സിബിന്‍ കിളിയന്‍പറമ്പില്‍ വൈസ് ചെയര്‍മാനുമായുള്ളതാണു ചികിത്സാക്കമ്മിറ്റി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക