
കൻസാസ് സ്റ്റേറ്റ് ക്യാപിറ്റോളിൽ നടത്തിയ ദീപാവലി ആഘോഷം ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ പങ്കാളിത്തത്തിനും സംഭാവനകൾക്കുമുള്ള അംഗീകാരമായി. സംസ്ഥാന നേതാക്കളും ഇന്ത്യൻ അമേരിക്കൻ സമൂഹവും പങ്കെടുത്ത ആഘോഷം ഇതാദ്യമായിരുന്നു.
ദീപാവലിയെ അംഗീകരിച്ചും സമൂഹത്തിന്റെ സംഭാവനകളെ ശ്ലാഘിച്ചും ഗവർണർ ലോറ കെല്ലി പ്രഖ്യാപനം നടത്തി. ഇരുട്ടിനെതിരെ വെളിച്ചം നേടുന്ന വിജയമാണ് ഇതെന്നു അവർ ചൂണ്ടിക്കാട്ടി.
ടോപ്പകയിൽ നടന്ന ആഘോഷങ്ങളിൽ ലെഫ് ഗവർണർ ഡേവിഡ് ടോലാൻഡ് ആതിഥേയനായി. ഗുജറാത്തി സമാജ് ഓഫ് ഗ്രെയ്റ്റർ കൻസാസ് ആണ് ആഘോഷം സംഘടിപ്പിച്ചത്.
ഹ്യുസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ് പങ്കെടുത്തു. പദ്മശ്രീ പ്രതീക് ശർമ, ഗുജറാത്തി സമാജ് പ്രസിഡന്റ് ദേവ് ഭർവാദ് എന്നിവർ പ്രസംഗിച്ചു.
Kansas Capitol celebrates Diwali