
ഹ്യൂസ്റ്റൺ, ടെക്സസ്: ആഷിഫ് കരേടത്ത്, 29, ഹ്യൂസ്റ്റനിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. എറണാകുളം കാഞ്ഞിരമറ്റം കരേടത്ത് വീട്ടിൽ അജീത്ത് കരേടത്തിന്റെയും, പന്തളം അരുൺ നിവാസിൽ സുജ (അനീഷ്യ) റൗത്തർ-കരേടത്തിന്റെയും പുത്രനാണ് .
കാഞ്ഞിരമറ്റം കരേടത്ത് വീട്ടിലെ അബൂബക്കർ - നബീസ ദമ്പതികളുടെയും, പന്തളം അരുൺ നിവാസിലെ സുലൈമാൻ - സുബൈദ ദമ്പതികളുടെയും പേരക്കുട്ടിയാണ്.
സഹോദരി ആയിഷ കരേടത്ത്.
കബറടക്കം ഹ്യൂസ്റ്റനിൽ നടത്തും. ജനാസ വിവരങ്ങൾ നവംബർ 28 ശനിയാഴ്ച അറിയിക്കുന്നതാണ്.