
കോഴിക്കോട്: വടക്കൻ മലബാർ മേഖലയിലും, കോഴിക്കോടും ഏറെ അറിയപ്പെടുന്ന പ്രമുഖ വ്യവസായ സംരംഭകനും, ഗവർമെൻറ്, പി ഡബ്ല്യൂ ഡി കോൺട്രാക്ടറും , ആധ്യാത്മ സംഘടന പ്രവർത്തകനും ആയിരുന്ന വടകര പുത്തൻപുരയിൽ പി. പി. ജോയി (72) അന്തരിച്ചു.
ചാലക്കുടി മേലൂർ കുടുംബംഗം ഡോ. മേരി ജോയി തെക്കൻ ( റിട്ട,കോഴിക്കോട് മെഡിക്കൽ കോളേജ് ) ആണ് സഹ ധർമ്മിണി.
ജെമി ടിബു (ഹുസ്റ്റൺ, TX) , ജെനിൻ ജോയി (സ്റ്റാറ്റൻ ഐലൻഡ്, NY), ജെനി പ്രവീൺ (ലണ്ടൻ, UK) എന്നിവരാണ് മക്കൾ .
കൂടല്ലൂർ വെള്ളാപ്പള്ളി കുടുംബാംഗം ടിബു വെള്ളാപ്പള്ളി (ഹുസ്റ്റൺ, TX), കോട്ടയം പുത്തൻപുരക്കൽ കുടുംബാംഗം പ്രിയങ്ക ജെനിൻ (സ്റ്റാറ്റൻ ഐലൻഡ്, NY), കൂരാച്ചുണ്ട് പുല്ലൻ പ്ലാവിൽ കുടുംബംഗം പ്രവീൺ ജോൺ (ലണ്ടൻ, UK) എന്നിവരാണ് മരുമക്കൾ.
റ്റാലിയ ടിബു, ടെവിൻ ടിബു, ജെസ്യ ജോയി, ജനലിയ ജോയി, ജെസ്ലിൻ ജോയി,. ജൂവൽ ജോയി,. ജെസ്ൽ ജോയി, റിയാൻ പ്രവീൺ ജോൺ, റായിന പ്രവീൺ ജോൺ എന്നിവർ പേരക്കുട്ടികൾ .
കരിങ്കുന്നതു നിന്നും മലബാറിലേക്ക് കുടിയേറിയ പരേതരായ കൊച്ചുപോത്തൻ, കുഞ്ഞേലി ദമ്പതികളുടെ പുത്രനാണ്. അഞ്ചു സഹോദരങ്ങൾ ഉണ്ട് .
എ ക്ലാസ്സ് ഗവർമെൻറ് കോൺട്രാക്ടർ എന്ന നിലയിൽ കോഴിക്കോടും ഇതര മലബാർ മേഖലയിലും ഇറിഗേഷൻ, പി ഡബ്ല്യൂ ഡി യുടെ ഒട്ടനവധി പ്രൊജക്ടുകൾ വിജയകരമായി പൂർത്തീകരിച്ചു സാമൂഹ്യ പ്രശംസയും ഒട്ടനവധി പുരസ്കാരങ്ങളും കരസ്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാധു ജനങ്ങൾക്ക് വേണ്ടി സൗജന്യ ഭവന നിർമ്മാണം, ബുദ്ധിമാന്ദ്യം ബാധിച്ച കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസ മേഖലയിൽ ആധുനികവൽക്കരണത്തിനുള്ള വിവിധ പരിപാടികൾ എന്നിവ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.
ഒട്ടനവധി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ള ജോയി വലിയ സൗഹൃദ വലയത്തിന് ഉടമയും സാമൂഹ്യ മാധ്യമങ്ങളിലെ ഊർജ്വ സ്വലനായ സാന്നിധ്യവും ആയിരുന്നു.
ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് മലയാളി സമൂഹത്തിനു ഏറെ പ്രിങ്കരനായ പരേതൻ ബ്ലെസ്സഡ് കുഞ്ഞച്ചൻ സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ സജീവ അംഗം ആയിരുന്നു. പരേതന്റെ ആകസ്മിക വേർപാടിൽ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന ഭാരവാഹികൾ, വൈദികർ , പൊതു പ്രവർത്തകർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സംസ്കാരം നവംബർ 27 ന് 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വടകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടക്കും.