
യൂറോപ്പിലേക്കു പലായനം ചെയ്യാൻ ശ്രമിച്ച പാക്കിസ്ഥാനികൾ കയറിയ ബോട്ട് ലിബിയക്ക് സമീപം മുങ്ങി 35 പേരെങ്കിലും മരിച്ചു. കെ പി സംസ്ഥാനത്തെ ബജാവുറിൽ നിന്നുള്ള ചെറുപ്പക്കാരാണ് അവരെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്ക് ഫോറിൻ ഓഫിസ് അത് സ്ഥിരീകരിച്ചിട്ടില്ല.
എന്നാൽ അഭയാർഥികളെ കൊണ്ടുപോയ ഏജന്റുമാർ മരിച്ചവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്.
ബോട്ടിൽ 120 പേർ ഉണ്ടായിരുന്നുവെന്നും രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം ബോട്ട് നെടുകെ പിളർന്നുവെന്നുമാണ് പാക്ക് മാധ്യമങ്ങൾ പറയുന്നന്നത്. അമിതഭാരമാണ് കാരണം.
35 young Pakistanis die as migrant boat sinks off Libya