
താങ്ക്സ്ഗിവിംഗ് ഒഴിവുകാലത്തെ തളർത്തിയ കൊടുംകാറ്റിൽ യുഎസിന്റെ നോർത്ത്ഈസ്റ്റ്, മിഡ്-അറ്റ്ലാന്റിക് മേഖലകൾ വൻ തകർച്ച നേരിട്ടു. ആയിരക്കണക്കിനു ഉപയോക്താക്കൾക്കു വൈദ്യുതിയും കുടിവെള്ളവും നഷ്ടമായി, വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി, ഒഴിവുകാല യാത്രകൾ മുടങ്ങി.
ന്യൂ യോർക്കിലെ പ്രസിദ്ധമായ മെയ്‌സീസ് പരേഡ് മാറ്റിവയ്‌ക്കേണ്ടി വന്നു. ന്യൂ ജേഴ്‌സി, മെരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിലും ആഘോഷങ്ങൾ മുടങ്ങി. കൊടും തണുപ്പിൽ ഹീറ്റിങ് സൗകര്യം ഇല്ലാതെ നിരവധി വീടുകളിൽ ആളുകൾ കഷ്ടപ്പെട്ടു. തകർന്ന വീടുകളിൽ നിന്നു ആളുകളെ രക്ഷിക്കുന്നതായി അഗ്നിശമന സേനയുടെ ഒരു പ്രധാന ദൗത്യം.
പല വീടുകളും ഇലെക്ട്രിസിറ്റി എത്താൻ ഞായറാഴ്ച്ച കഴിയുമെന്ന് അധികൃതർ പറഞ്ഞു. ന്യൂ യോർക്കിൽ മുന്നൂറോളം ഇടങ്ങളിൽ ഇലക്ട്രിക്ക് കമ്പികൾ പൊട്ടി വീണിട്ടുണ്ട്.
ന്യൂ യോർക്കിലും മെരിലാൻഡിലും വിർജിനിയയിലും തെരുവുകളിൽ വെള്ളം നിറഞ്ഞു. മെരിലാന്റിലെ മോണ്ട്ഗോമറി കൗണ്ടിയിൽ മരം വീണു തകർന്ന കെട്ടിടത്തിൽ നിന്നു ആളുകളെ പുറത്തിറക്കിയത് ജനാല വഴിയാണ്. ആളപായമില്ലെങ്കിലും വീടു തകർന്നു പോയി.
ഒഴിവുദിന ഭക്ഷണത്തിനു പല കുടുംബങ്ങൾക്കും പുറത്തു പോകാൻ കഴിഞ്ഞില്ല. അതിന്റെ നഷ്ടം റെസ്റ്റോറന്റുകളും ഏറ്റുവാങ്ങി. ന്യൂ ജേഴ്‌സി സീ ബ്രൈറ്റിലെ ഡ്രിഫ്റ്ഹൗസ് റെസ്റ്റോറന്റിൽ 385 താങ്ക്സ്ഗിവിംഗ് റിസർവേഷനുകളാണ് റദ്ദായതെന്നു ന്യൂസ് 12 പറഞ്ഞു.
വിർജിനിയ അലെക്‌സാൻഡ്രിയ ഓൾഡ് ടൗണിൽ വെള്ളപ്പൊക്കം മൂലം ഹോളിഡേ പാഴായി. ഗവർണർ അബീഗയിൽ സ്പാൻബർഗർ വെള്ളിയാഴ്ച്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
താങ്ക്സ്ഗിവിംഗ്, ബ്ലാക്ക് ഫ്രൈഡേ കച്ചവടങ്ങൾ പൊടിപൊടിക്കേണ്ട നേരത്തു ഒട്ടേറെ കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി. ഇലെക്ട്രിസിറ്റി മുടങ്ങുകയും ചെയ്തു. ഏറെ കാത്തിരുന്ന ഒരു ഒഴിവുകാലം അവർക്കു ദുഖകരമായി.