Image

നിത്യാ രാമൻ സ്ഥാനമേൽക്കുമ്പോൾ $100,000 വരെ വി ഐ പി സീറ്റുകൾക്കു വാങ്ങും; പണം ജനത്തിന് (പിപിഎം)

Published on 28 November, 2026
നിത്യാ രാമൻ സ്ഥാനമേൽക്കുമ്പോൾ $100,000 വരെ വി ഐ പി സീറ്റുകൾക്കു വാങ്ങും; പണം ജനത്തിന് (പിപിഎം)

ഡിസംബർ 14നു ലോസ് ഏഞ്ജലസ് മേയറായി സ്ഥാനമേൽക്കുന്ന ഇന്ത്യൻ അമേരിക്കൻ നിത്യാ രാമൻ $25,000 മുതൽ $100,000 വരെ നൽകാൻ തയാറുള്ളവർക്കു തലേന്നു വി ഐ പി സൗകര്യങ്ങളോടെ റെഡ് കാർപെറ്റ് വിരിക്കും. റിസർവ് ചെയ്ത ഇരിപ്പിടങ്ങളും സ്വകാര്യ സ്വീകരണത്തിൽ പ്രവേശനവും ഫോട്ടോകൾക്കു നിൽക്കാനുള്ള സൗകര്യവും ഉണ്ടാവും.

$100,000 നൽകുന്നവർക്ക് റിസർവ് ചെയ്ത 16 സീറ്റുകൾ ലഭ്യമാണ്. ഇനാഗുറൽ റിസപ്‌ഷനിൽ പങ്കെടുക്കാൻ എട്ടു പാസുകൾ കിട്ടും.  

$50,000 നൽകിയാൽ എട്ടു സീറ്റ് റിസർവ് ചെയ്യാം. നാലു പാസ് കിട്ടും. $25,000നു നാലു റിസർവ് സീറ്റ്, രണ്ടു പാസ്.

സംഭാവനകൾ പോകുന്നത് 'ജനങ്ങളുടെ മേയറുടെ ഇനാഗുറൽ ഫണ്ടി'ലേക്കാണ്. സത്യപ്രതിജ്ഞാ ചടങ്ങിനും സ്വകാര്യ സ്വീകരണത്തിനും ജനങ്ങൾക്കു പങ്കെടുക്കാവുന്ന സൗജന്യ സാമൂഹ്യ ആഘോഷത്തിനും ഈ പണം ഉപയോഗിക്കും.

രാമൻ തിരഞ്ഞെടുപ്പിൽ തോൽപിച്ച കാരൻ ബാസ് 2022ൽ സ്ഥാനമേറ്റപ്പോൾ ഇത്തരത്തിൽ പണം പിരിച്ചിരുന്നില്ല. രാമനെ പോലെ ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റായ ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി അധികാരമേറ്റപ്പോൾ $3.8 മില്യണിലധികം പിരിച്ചു.

പാർപ്പിട പ്രശ്നത്തിൽ ഏറെ താല്പര്യം കിട്ടിയിട്ടുള്ള രാമൻ ഏറ്റെടുക്കുന്ന നഗരത്തിൽ 45,194 പേർ വീടില്ലാതെ കഴിയുന്നു എന്നാണ് കണക്ക്. 29,115 പേർ ഷെൽട്ടറുകളിലുണ്ട്. 2028 ഒളിംപിസ്‌കിനു മുൻപായി അവരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് രാമന്റെ വാഗ്ദാനം.  

Nithya Raman sells $100K VIP tickets for inaugural

 

Join WhatsApp News
Sunil 2026-11-28 15:14:20
Nithya Raman, Inquilab Zindabad.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക