Image

ലോസ് ആഞ്ചലസിന് സമീപം 5.0 തീവ്രതയിൽ ഭൂചലനം; പിന്നാലെ തുടർചലനങ്ങൾ

അനിൽ മറ്റത്തിക്കുന്നേൽ Published on 28 November, 2026
ലോസ് ആഞ്ചലസിന് സമീപം 5.0 തീവ്രതയിൽ ഭൂചലനം; പിന്നാലെ തുടർചലനങ്ങൾ

ലോസ് ആഞ്ചലസ്: ദക്ഷിണ കാലിഫോർണിയയിലെ മൻഹാറ്റൻ ബീച്ചിന് സമീപം ശനിയാഴ്ച രാവിലെ 5.0 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു.   രാവിലെ 9:30-നായിരുന്നു ഭൂചലനമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. മൻഹാറ്റൻ ബീച്ചിൽനിന്ന് ആറു കിലോമീറ്ററോളം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി കടലിലായിരുന്നു പ്രഭവകേന്ദ്രം. ലോസ് ആഞ്ചലസ് മേഖലയിലും കുലുക്കം അനുഭവപ്പെട്ടു.

പ്രധാന ഭൂചലനത്തിനു പിന്നാലെ സമീപപ്രദേശത്ത് ഒന്നിലധികം തുടർചലനങ്ങൾ രേഖപ്പെടുത്തി. രാവിലെ 11:41-ന് അതേ മേഖലയിൽ 4.6 തീവ്രതയുള്ള ചലനവും യുഎസ്‌ജിഎസ് രേഖപ്പെടുത്തി.

നഗരപരിധിക്കുള്ളിൽ കാര്യമായ നാശനഷ്ടമോ പരിക്കുകളോ ഇല്ല.  സുനാമി ഭീഷണിയില്ലെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക