Image

മാഗ് കാർണിവൽ ഉജ്ജ്വലമായി സമാപിച്ചു; നവീകരിച്ച കേരള ഹൗസ് ഉദ്ഘാടനം ചെയ്തു

ജിൻസ് മാത്യു റിവർസ്റ്റോൺ Published on 29 November, 2026
മാഗ് കാർണിവൽ ഉജ്ജ്വലമായി സമാപിച്ചു; നവീകരിച്ച കേരള ഹൗസ് ഉദ്ഘാടനം ചെയ്തു

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നവംബർ 22ന് സ്റ്റാഫോർഡിലെ കേരള ഹൗസിൽ സംഘടിപ്പിച്ച മാഗ് കാർണിവൽ 2026 ഉജ്ജ്വലമായി സമാപിച്ചു.

നാൽപ്പതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന മാഗിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി നവീകരിച്ച കേരള ഹൗസിന്റെ ഉദ്ഘാടനം മാഗ് പ്രസിഡൻ് റോയി മാത്യു നിർവഹിച്ചു.

ജഡ്ജ് സുരേന്ദ്രൻ കെ.പട്ടേൽ,ജഡ്ജ് ജൂലി മാത്യു,ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ,ഒളിമ്പ്യൻ ഷൈനി വിൽസൺ,മാഗ് ഭാരവാഹികളായ വിനോദ് ചെറിയാൻ,സുനിൽ തങ്കപ്പൻ,ഷിനു ഏബ്രഹാം,സുബിൻ ബാലകൃഷണൻ,ജീവൻ സൈമൺ,ഡെന്നീസ് മാത്യു,ബിജു ശിവൻ,ബെനീജ ചെറു,അമ്പിളി ആൻ്റണി,മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,ട്രസ്റ്റി  ബോർഡ് മെമ്പേഴ്‌സ്,
മുൻ മാഗ് പ്രസിഡൻ്റുമാർ മുൻ ഭാരവാഹികൾ എന്നിവർ ഉത്ഘാടനത്തിന് സന്നിധരായിരുന്നു
കലാപരിപാടികളും സംഗീതവും നൃത്തവും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും സമന്വയിപ്പിച്ച കാർണിവൽ ഹൂസ്റ്റൺ മലയാളികളുടെ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷവേദിയായി മാറി.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സോക്കർ മത്സരം കായികാവേശം പകർന്നു. കായികമേളയുടെ തുടർച്ചയായി ഡിസംബർ 5ന് പിക്കിൾബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിക്കും.

പ്രവാസമണ്ണിൽ മലയാളത്തിന്റെ സാംസ്കാരിക പൈതൃകവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം പുതുതലമുറയെ കലാ-കായിക രംഗങ്ങളിലേക്ക് ആകർഷിക്കുന്നതിനും ഇത്തരം ആഘോഷങ്ങൾ വഴിയൊരുക്കുന്നു.

നാലു പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യവുമായി ഹൂസ്റ്റൺ മലയാളികളുടെ സാമൂഹിക-സാംസ്കാരിക രംഗത്ത് മാഗ് പുതിയ അധ്യായങ്ങൾ രചിക്കുകയാണ്. 

മാഗ് കാർണിവൽ ഉജ്ജ്വലമായി സമാപിച്ചു; നവീകരിച്ച കേരള ഹൗസ് ഉദ്ഘാടനം ചെയ്തു
മാഗ് കാർണിവൽ ഉജ്ജ്വലമായി സമാപിച്ചു; നവീകരിച്ച കേരള ഹൗസ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക