Image

ഇന്ത്യൻ വെൽനെസ് ഗുരു ദീപക് ചോപ്രയും ഭാര്യയും യുഎസിൽ നൽകാനുള്ള നികുതി കുടിശിക 1.8 മില്യൺ (പിപിഎം)

Published on 29 November, 2026
ഇന്ത്യൻ വെൽനെസ് ഗുരു ദീപക് ചോപ്രയും ഭാര്യയും യുഎസിൽ നൽകാനുള്ള നികുതി കുടിശിക 1.8 മില്യൺ (പിപിഎം)

ഇന്ത്യൻ വംശജനായ ആരോഗ്യ ഉപദേഷ്ടാവ് (Wellness guru) ദീപക് ചോപ്രയും ഭാര്യ റീത്തയും മില്യൺ കണക്കിനു ഡോളറിന്റെ നികുതി നൽകാനുണ്ടെന്നു വെളിപ്പെടുത്തൽ. ഫെഡറൽ ഗവൺമെന്റിനു $1.47 മില്യൺ ആദായ നികുതി നൽകാനുള്ള അവർ ന്യൂ യോർക്ക് സിറ്റിക്കു $140,000 കൊടുക്കാനുണ്ടെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു.

ന്യൂ യോർക്ക് ഗ്രീൻവിച് വില്ലേജ്‌ വിലാസത്തിൽ സമർപ്പിച്ച രേഖയിൽ ഐ ആർ എസ് പറയുന്നത് 2014, 2016, 2024 വർഷങ്ങളിലായി അവർ ആദായ നികുതി വകയിൽ $1,470,474 നൽകാനുണ്ടെന്നാണ്. അതിനു പുറമെ നഗരത്തിന്റെ മറ്റൊരു നികുതിയായി 176,000 ഡോളറും. 

ഈസ്റ്റ് 11 സ്ട്രീറ്റിലെ അവരുടെ ആർഭാട പാർപ്പിടത്തിനു $3,356,200 വസ്തു നികുതിയാണ് നൽകേണ്ടത്. റീത്ത ചോപ്ര ക്വാളിഫൈഡ് പേഴ്‌സണൽ റെസിഡൻസ് ട്രസ്റ്റിന്റെ പേരിലാണ് കെട്ടിടം.

വസ്തുനികുതി ബില്ലുകൾ കാലിഫോർണിയയിലെ കാറൽസ്ബാദിൽ അടച്ചിട്ടിരിക്കുന്ന ചോപ്ര വെൽനെസ് സെന്ററിന്റെ വിലാസത്തിലാണ് അയക്കാറുള്ളത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നഗരത്തിനു പുറത്തുള്ള വിലാസത്തിനു സർചാർജ് വേറെയുണ്ട്.

2025 ജൂണിനു ശേഷം ചോപ്ര ദമ്പതിമാർ നഗരത്തിൽ വസ്തു നികുതി അടച്ചിട്ടേയില്ല എന്നാണ് ഫൈനാൻസ് ഡിപ്പാർട്മെൻറ് രേഖകൾ പറയുന്നത്. ജനുവരി 4 ആവുമ്പോൾ അവരുടെ കുടിശിക മൊത്തം $346,327 ആകും. പെനാൽറ്റിയും പലിശയും ഉൾപ്പെടെ.

ന്യൂ യോർക്കിലെ ഡെലോസ് വെൽനെസ് കമ്പനിയുടെ ബോർഡ് മെംബറാണ് ചോപ്ര. കമ്പനി 2014ൽ  $5.85 മില്യൺ വിലയ്ക്കാണ് അവർക്കു വസതി നൽകിയത്.

Wellness guru Chopra faces $1.8 million tax bill

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക