Image

പുല്ലാന്തറയാറ് പുളഞ്ഞൊഴുകുന്നു ! (പുസ്തകാസ്വാദനം:ജയൻ വർഗീസ്)

Published on 29 November, 2026
പുല്ലാന്തറയാറ് പുളഞ്ഞൊഴുകുന്നു ! (പുസ്തകാസ്വാദനം:ജയൻ വർഗീസ്)

റിയലിസ്റ്റിക് ( യഥാതഥ ) രചനാ സമ്പ്രദായത്തിൽ രചിക്കപ്പെട്ട നാടകങ്ങളിലൂടെയാണ് ലോകത്ത്നാടകവേദിയുടെ തുടക്കം എന്ന് പറയാം. ക്രിസ്തുവിന് 500 കൊല്ലങ്ങൾക്ക് മിൻപ് പുരാതന ഗ്രീസിലും ഏതാണ്ട്ഇതേ കാലഘട്ടങ്ങളോട് ചേർന്ന് ഭാരതത്തിലും നാടക അവതരണങ്ങൾ നടന്നിരുന്നതായി കരുതപ്പെടുന്നു. യവന  നാടകാചാര്യന്മാരായ ഏസ് കൈലേസ്, സോഫോക്ളീസ്, യൂറിപ്പിഡസ്, അരിസ്റ്റോഫനീസ്  എന്നിവരുംഭാരതീയ നാടകാചാര്യന്മാരായ കാളിദാസനും ഭാസനും ഒക്കെ ജീവിച്ചിരുന്നത് ബി സി യിലെ  ഏതാണ്ട്  അടുത്തടുത്ത നൂറ്റാണ്ടുകളിൽ ആയിരുന്നു എന്നത് യാദൃശ്ചികമായിട്ടാണെങ്കിലും അവരിലൂടെയായിരുന്നു ലോകനാടകവേദി വേര് പിടിച്ചു വളർന്നത് എന്നത് നിഷേധിക്കാനാവാത്ത ചരിത്ര യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്. രണ്ടായിരത്തി അഞ്ഞൂറിലധികം വർഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന ലോക നാടകവേദിയിൽ  വളർച്ചയുടെവക്താക്കളായി അറിയപ്പെടുന്ന അനേകം മഹാരഥന്മാരുണ്ട്. ഷേക്സ്പിയറും ബെർണാഡ്ഷായും ഇബ്‌സണുംബ്രഷ്‌തും സാമുവൽ ബക്കറ്റും തോപ്പിൽ ഭാസിയും ഉൾപ്പടെയുള്ള ആയിരമായിരം നാടക പ്രവർത്തകർ ! റിയലിസവും സർറിയലിസവും സിമ്പോളിസവും അബ്സെർഡിസവും എപ്പിക് തീയേറ്ററും അവർ രംഗത്തുപ്രയോഗിക്കുകയും വിജയിക്കുകയും ചെയ്തു. 

ഇതിനിടയിൽ നമ്മുടെ മലയാളത്തിലും തനതു നാടകവേദിഎന്നൊരു നാടക പ്രസ്ഥാനം വലിയ ആർപ്പുവിളികളോടെ കുറെ അക്കാദമിക് ബുദ്ധിജീവികൾപരീക്ഷിച്ചുവെങ്കിലും അത്‌ വിജയിച്ചില്ലെന്ന് മാത്രമല്ല അതുവരെ യഥാതഥ സമ്പ്രദായത്തിന്റെ സാദ്ധ്യതകൾഉപയോഗപ്പെടുത്തി ഫലപ്രദമായി നില നിന്ന മലയാള നാടക വേദിയെ ഒരു കിടപ്പു രോഗിയാക്കിമാറ്റിത്തീർക്കുകയും ചെയ്തു നമ്മുടെ നാടക ജീനിയസ്സുകൾ. ഈ ചരിത്ര നിരീക്ഷണത്തിൽ വ്യക്തമാവുന്നത്ഏതൊരു മാറ്റത്തിനിടയിലും മാറ്റമില്ലാതെ നില നിന്ന ഒന്നായിരുന്നു യഥാതഥ ( റിയലിസ്റ്റിക് ) നാടകങ്ങൾഎന്നതായിരുന്നു അത്. പച്ചയായ ജീവിത സാഹചര്യങ്ങളെ പച്ചയായി തുറന്നു കാട്ടുന്ന ഇത്തരം നാടകങ്ങൾസംവദിച്ച സഹൃദയൻ ഗുരുവിന്റെ മുന്നിലിരിക്കുന്ന ശിഷ്യനെപ്പോലെ നാടക സന്ദേശം ഉള്ളിൽ ഏറ്റുവാങ്ങിമെച്ചപ്പെട്ട സാമൂഹ്യ ജീവിതത്തിനു പ്രാപ്തനായിത്തീരുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് ശ്രീ ബെന്നി നെച്ചൂരിന്റെ ’ പുല്ലാന്തറയിലെ രംഗ മഞ്ചങ്ങൾ എന്ന നാടക കൃതിപ്രസക്തമാവുന്നത്. ഹൃദയ സ്പർശികളായ ജീവിത അനുഭവവങ്ങളുടെ സത്യ സന്ധമായ രംഗാവിഷ്‌ക്കാരമാണ്ഇതിലെ മൂന്നു ചെറുനാടകങ്ങളിലൂടെയും നാടകകൃത്ത് പ്രേക്ഷകനിൽ എത്തിക്കുന്നത്. അതിലെ പാത്രങ്ങൾനമ്മളോ നമ്മുടെ കുടുംബമോ നമ്മുടെ ചുറ്റുപാടുകളോ ആണെന്ന് തിരിച്ചറിയുമ്പോൾ നാടകങ്ങളുമായിനമുക്കൊരു ആത്മ ബന്ധം ഉണ്ടാവുന്നു. ‘ മ്മടെ ‘ ജീവിതം ഇങ്ങനെയും ആയിരുന്നു എന്നറിയുമ്പോൾ ‘ മ്മടെ ‘ തന്നെ കണ്ണ് നിറഞ്ഞ് കവിയുന്നു. വളരെ നിരുപദ്രവകരം എന്ന് തോന്നാവുന്ന ഇതിലെ നാട്ടുമ്പുറംഡയലോഗുകളിൽ വളരെ മൂർച്ചപ്പെടുത്തി ഒളിപ്പിച്ചു വച്ചിട്ടുള്ള സാമൂഹ്യ വിമർശനത്തിന്റെ കൂരമ്പുകളുമുണ്ട്എന്നതിനാൽ സാമൂഹ്യാവസ്ഥയെ മാറ്റി മറിക്കാനുള്ള നാടക ധർമ്മത്തെ  ‘ പുല്ലാന്തറയിലെ  രംഗ മഞ്ചങ്ങൾ ’ അതിനാവും വിധം സഹായിക്കുന്നു എന്നതിൽ നാടക കൃത്തിന് അഭിവാദനങ്ങൾ !. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക