നടി മീരാ ജാസ്മിന് അവതാരകയുടെ വേഷത്തിലെത്തുന്നു. മിസ് ലേഖ തരൂര്‍ കാണുന്നത്
എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അവതാരകയാകാന്‍ മീര കരാര്‍
ഒപ്പിട്ടിരിക്കുന്നത്. ഷാജി എം ആണു സിനിമ സംവിധാനം ചെയ്യുന്നത്. വളരെ ബോള്‍ഡായും
രസകരമായും ചെയ്യേണ്ട ഈ റോളിലേക്കു മീരയാണ് ഏറ്റവും അനുയോജ്യയെന്നാണു സംവിധായകന്
പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഏറെ ഇഷ്ടപ്പെട്ട മീര ഈ സിനിമയില്‍ അഭിനയിക്കാന്‍
തയാറാവുകയായിരുന്നു. ഒരിടവേളയ്ക്കുശേഷം മീര അഭിനയിച്ച ലിസമ്മയുടെ വീട് എന്ന
ചിത്രം അടുത്തുതന്നെ തിയറ്ററുകളിലെത്തും.
തികച്ചും നായികാ പ്രധാന്യമുള്ള
ചിത്രമാണ് മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന് ഷാജി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല