സിയാറ്റില്‍: കേരള അസോസിയേഷന് ഓഫ് വാഷിങ്ടണി (കെഎഡബ്ല്യു) ന്റെ ആഭിമുഖ്യത്തില്‍
ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്നു. നാലു ടീമുകളായി മല്‍സരിച്ച് ഓജസ് ജോണ്‍
നേതൃത്വം നല്കിയ പുലിക്കൂട്ടം ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. നീല്‍ തോമസ്
നേതൃത്വം നല്കിയ ടീം റണ്ണര്‍ അപ് സ്ഥാനത്തെത്തി.
വനിതകളുടെ വിഭാഗത്തില്‍
സബിത ബ്രിജോഷിന്റെ നേതൃത്വത്തിലുള്ള ടീം വിജയം നേടി. മൂന്നു ദിവസങ്ങളിലായി നടന്ന
ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് മാത്യു രാജു, സന്ദീപ് സദാനന്ദന്, രാജഗോപാല്‍
മാര്‍ഗശേരി, ഓജസ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.