ന്യൂയോര്‍ക്ക്: `അക്കരക്കാഴ്ച' മലയാളിക്ക് ഒരു ഹാസ്യ നടനെ കൂടി
സമ്മാനിച്ചിരിക്കുന്നു. നമ്മുടെ സ്വന്തം ജോര്ജേട്ടന്. ഇന്‍ഷ്വറന്‍സ് പരീക്ഷ
കാണാതെ പഠിച്ച് പാസായ ജോര്ജേട്ടന് എന്ന ജോസുകുട്ടി വലിയകുന്നേല്‍.
ഗ്രിഗറി മമ്മൂട്ടിയുടെ മകന്റെയൊപ്പമാണെങ്കില്, ജോര്ജേട്ടന്
ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ `ഇംഗ്ലീഷില്‍' ജയസൂര്യയ്ക്കൊപ്പം.
രാജ്
പി. മേനോന് സംവിധാനം ചെയ്യുന്ന `ബഡ്ഡി' എന്ന സിനിമയില്‍ മലയാളത്തിന്റെ ഭാവനടന്
ബാലചന്ദ്രമേനോന്, ബാബു ആന്റണി, അനൂപ് മേനോന് തുടങ്ങിയവരോടൊപ്പം മുഴുനീള കോമഡി
വേഷവുമായ ജോര്‍ജ് അച്ചായന് വരുമ്പോള്‍ അഭിനയത്തിന്റെ കളത്തില്‍ സാധാരണക്കാരനായ
അച്ചായന്റെ `അച്ചായനിസം' കലക്കും എന്നുറപ്പ്.
അക്കരക്കാഴ്ചകള്‍ക്ക്
വേണ്ടത്ര അംഗീകാരം അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ലഭിച്ചില്ലെങ്കിലും
ഫെയ്സ്ബുക്കില്‍ 'ജോര്ജേട്ടന്' ഞാന്‍ ഊട്ടിയിലാണ് ഷൂട്ടിംഗ് എന്ന്
എഴുതിയപ്പോള്‍ ഒരു ചെറിയ വാര്‍ത്ത ഇമലയാളിക്കുവേണ്ടി എഴുതിയില്ലെങ്കില്‍...എന്ത്
ഫെയ്സ്ബുക്ക്...എന്ത് സൗഹൃദം...അച്ചായാ ഇമലയാളിയുടേയും സിനിമയെ
സ്നേഹിക്കുന്നവരുടേയും ആശംസകള്‍.