തമിഴ്, തെലുങ്ക്, കന്നഡ എന്നീ മൂന്നു ഭാഷകളില്‍ നിര്‍മിച്ച നന്ദ നന്ദിത
കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. നായകന്റെയും നായികയുടെയും പേരാണ്
ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നടി മേഘനാരാജാണ് നായിക. തമിഴ് യുവസംവിധായകന്
രാമശിവ സംവിധാനംചെയ്തിരിക്കുന്നു.
റിലീസ് ചെയ്ത കന്നഡ, തെലുങ്ക്, തമിഴ്
ഭാഷകളില്‍ ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. മേഘനാരാജിന്റെ താരമൂല്യം
കണക്കിലെടുത്താണ് ചിത്രത്തിന്റെ ഓരോ രംഗങ്ങളും ചിത്രീകരിച്ചത്. ശക്തമായ ഈ
കഥാപാത്രം ഒരു വെല്ലുവിളിയോടെയാണ് സ്വീകരിച്ചതെന്ന് മേഘനാരാജ് പറഞ്ഞു.
നായകനാകുന്നത് ഹേമചന്ദ്രനാണ്.
നന്ദ നഗരത്തിലെ ഒരു ഫൈനാന്‍സ് കമ്പനിയുടെ
ഏജന്റാണ്. കമ്പനിയില്‍നിന്നും ലോണ്‍ എടുത്ത വായ്പതുക ആളുകളുടെ കൈയില്‍നിന്നും
പിരിച്ചെടുക്കലാണ് നന്ദന്റെ ജോലി. അച്ഛനാകട്ടെ തികഞ്ഞ ആദര്‍ശവാദിയും
ഗാന്ധിയനുമാണ്. അച്ഛന്റെ രീതികളോട് പൊരുത്തപ്പെടാത്ത നന്ദ, ഒഴിവുസമയങ്ങളില്‍
രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. നാട്ടിലെ അറിയപ്പെടുന്ന
രാഷ്ട്രീയനേതാവാണ്.
ഉഗ്രപ്രതാപിയായ ഷണ്മുഖരാജന് ക്രിമിനല്‍ ബുദ്ധിയുള്ള
രാഷ്ട്രീയക്കാരന്. ഇദ്ദേഹത്തിന്റെ മകള്‍ നന്ദിതയും നന്ദനും കടുത്ത
പ്രണയത്തിലാണ്. നന്ദന്റെ വ്യക്തിത്വമാണ് അവനെ അവളിലേക്ക് അടുപ്പിച്ചത്.
രഹസ്യമായ അവരുടെ പ്രണയം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇതിനിടെ,
ഷണ്മുഖരാജന് തന്റെ പാര്‍ട്ടില്‍പ്പെട്ട ഒരാളെ കൊല്ലുന്നതിന് സാക്ഷിയായ നന്ദിത ആ
രഹസ്യം നന്ദനോടു പറഞ്ഞു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തില്‍
ദൃശ്യവത്കരിക്കുന്നത്. -ടി. മോഹന്‍ദാസ്