നികുതി
നിയതിക്ക് നിയന്താവ് നല്‍കും
നികുതിയല്ലോ നരജീവിതങ്ങള്‍
*
(നിയതി= വിധി, പ്രകൃതിശക്തി
നിയന്താവ്= ഈശ്വരന്)
ചാരിറ്റി
ചിരിക്കുന്നു
പാവപ്പെട്ടവരേ, ഭാരം ചുമക്കുന്നവരേ,
നിങ്ങളങ്ങനെ തന്നെ
തുടര്‍ന്നോളൂ;
എങ്കിലല്ലേ മുതലാളര്‍ ഞങ്ങള്‍ക്കെന്നും
ചാരിറ്റി വാരി വിതറി
ചിരിക്കാനാകൂ,
ക്യാമറകള്‍ക്ക് കണ്ണിറുക്കാനാകൂ.