(ഇന്ത്യാ പ്രസ് ക്ലബ് സുവനീറില്‍ നിന്ന്
)
ചെന്നൈയിലെ കേരള സമാജം ഓഫീസ് 1897-ല്‍
തുടങ്ങി. സര്‍ സി ശങ്കരന്‍ നായര്‍ അതേ വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റായി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ മലയാളി കുടിയേറ്റം
ആരംഭിച്ചതിന് തെളിവുകള്‍.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കു
പുറമെ കൊളംബ് (ശ്രീലങ്ക), മലയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറ്റം നടന്നു.
1940-50-കളില്‍ ഹൈറേഞ്ച്, മലബാര്‍ എന്നിവിടങ്ങളിലേക്കായി
തിരുവിതാംകൂറുകാരുടെ കുടിയേറ്റം. 50-60-കളില്‍ഗള്‍ഫ് നാടുകളിലേക്കായി അത്.
1930 -ല്‍ മിത്രപുരം അലക്‌സാണ്ടറിനെപ്പോലുള്ളവര്‍ അമേരിക്കയില്‍
വന്നെങ്കിലും കുടിയേറ്റ സാധ്യത തെളിഞ്ഞത് അറുപതുകളിലാണ്. 1965-ല്‍
ഏഷ്യക്കാര്‍ക്കും യു.എസ് പൗരത്വം നല്‍കാന്‍ അനുമതി നല്കുന്ന ബില്ലില്‍
ഒപ്പിട്ടുകൊണ്ട് പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണ്‍ പറഞ്ഞു: 'ഇത് അത്രയധികം
പേരെയൊന്നും ബാധിക്കുന്ന നിയമമല്ല'. ആ പരാമര്‍ശം പരമാബദ്ധയെന്നു
പില്‍ക്കാലത്ത് തെളിഞ്ഞു. ഇന്നിപ്പോള്‍ 31 കോടി അമേരിക്കക്കാരില്‍
രണ്ടുകോടിയോളം വരും (5.3%) ഏഷ്യക്കാര്‍. ഇന്ത്യക്കാര്‍ 30 ലക്ഷത്തിലേറെ.
മലയാളികള്‍ മൂന്നുമുതല്‍ അഞ്ചുലക്ഷം വരെ. തെക്കേ അമേരിക്കയില്‍ നിന്നു
വന്നവരും ഏഷ്യക്കാരും ചേര്‍ന്നാണ് ഇത്തവണ പ്രസിഡന്റ് ഒബാമയെ
വിജയിപ്പിച്ചതുതന്നെ.
ശ്രീലങ്കയിലും മലയയിലും മലയാളികള്‍ ഇപ്പോള്‍ അധികമില്ല. ഏറെ കഴിയും മുമ്പ്
ഗള്‍ഫിലും ഇതുതന്നെ സംഭവിക്കും. എന്നാല്‍ അമേരിക്കയില്‍ മലയാളികളുടെ സംഖ്യ
കൂടിക്കൊണ്ടിരിക്കുമെന്ന അപൂര്‍വ്വ പ്രതിഭാസമാണ് കാണുന്നത്. കുടിയേറ്റം വഴി
പുതുതായി ധാരാളം പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. വരുന്നവരൊന്നും തിരിച്ച്
പോകാന്‍ തല്പരരുമല്ല.
പണ്ട് മലബാറും മദ്രാസും ബോംബെയുമൊക്കെ വിദൂര സ്ഥലങ്ങളായിരുന്നു. ഇന്ന്
ഇങ്ങനെ ആരും കണക്കാക്കുന്നില്ല. അതേ സ്ഥിതിയിലാണ് അമേരിക്ക ഇപ്പോള്‍.
കൊങ്കണ്‍ റെയില്‍ വഴിയും കേരളത്തിലെത്താന്‍ 24 മണിക്കൂര്‍ വേണം. എന്നാല്‍
നോണ്‍ സ്‌ടോപ് ഫ്‌ലൈറ്റില്‍ ബോംബെയിലോ ഡല്‍ഹിയിലോ എത്താന്‍ 15 മണിക്കൂര്‍
മതി. കൊച്ചിയിലേക്കു സര്‍വീസ് തുടങ്ങിയാലും ഇതേ സമയം മതി.
കേരളത്തിന്റെ ഒരു കൊച്ചു പതിപ്പ് അമേരിക്കയില്‍ വളര്‍ന്നുവരുന്നു.
അമേരിക്കയില്‍ ജീവിക്കുമ്പോഴും മലയാളിത്തം പൂര്‍ണമായി
വിടാനാഗ്രഹിക്കാത്തവര്‍. കേരളവുമായുള്ള പുക്കിള്‍കൊടി ബന്ധം
അറുത്തുമാറ്റാന്‍ വിസമ്മതിക്കുന്നവര്‍.
അതുകൊണ്ടു തന്നെ അമേരിക്കയില്‍ ഒരു വെടിവെയ്പുണ്ടായാല്‍ കേരളത്തിലെ
മാധ്യമങ്ങള്‍ പെട്ടെന്ന് ജാഗരൂകരാകും. മലയാളികളുണ്ടോ അതില്‍? അയാളുടെ
ബന്ധുക്കള്‍ കേരളത്തില്‍ എവിടെയാണ്?
അമേരിക്കന്‍ മലയാളി കേരളത്തിന്റെ ഒരു എക്‌സടേന്‍ഷനാകുമ്പോള്‍ കേരളവുമായുള്ള
ബന്ധം ശാശ്വതമായി നിലനില്‍ക്കാന്‍ അവരാഗ്രഹിക്കുന്നു. അതുപോലെ തന്നെ
അമേരിക്കയെപ്പറ്റിയുള്ള യഥാര്‍ത്ഥ ചത്രം കേരളത്തിലും ഉണ്ടാകണമെന്നും അവര്‍
അവരാഗ്രഹിക്കുന്നു.
അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച എന്ന വാര്‍ത്ത വന്നാല്‍ കേരളത്തിലെ മാധ്യമ
പ്രവര്‍ത്തകന്‍ എന്താണു മനസിലാക്കുക? രണ്ടും മുന്നും അടിയോ കൂടുതലോ മഞ്ഞു
വീണു ജീവിതം ദുരിതപൂര്‍ണമാകുന്നത് അറിഞ്ഞു തന്നെ മനസിലാക്കണം. ഓഹിയോ
എന്നല്ല ഒഹായോ എാണു പറയേണ്ടതെന്നും നിക്കി ഹാലി അല്ല, ഹേലി ആണെന്നും
ഉറപ്പായി മനസില്‍ കയറാന്‍ അമേരിക്കന്‍ ബന്ധം സഹായിക്കുമെന്നുറപ്പ്.
ഈ താത്പര്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ
പുരസ്‌കാരം. കേരളത്തിലെ ഒരു മാധ്യമ പ്രവര്‍ത്തകനെയെങ്കിലും ഓരോ വര്‍ഷവും
അമേരിക്കയില്‍ കൊണ്ടുവരികയും, അവിടുത്തെ ജീവിതരീതി ബോധ്യമാക്കുകയും
എന്നതാണ് പ്രസ് ക്ലബ് ലക്ഷ്യമിടുത്. ചിലപ്പോഴതിനു സാങ്കേതിക തടസം
വരാം.എങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുമായുള്ള ബന്ധം
ദൃഢമാക്കുന്നതിന് കേരളത്തിലെ അര്‍ഹരായവരെ ആദരിക്കാന്‍ പ്രസ് ക്ലബ്
ശ്രമിക്കുന്നു. ഒരര്‍ത്ഥത്തില്‍ കെ.യു.ഡ'ഡബ്ലിയു.ജെയുടെ വിദേശ ശാഖയായി
പ്രസ് ക്ലബിനെ കരുതാം.
വിചിത്രമായി തോന്നാം, അമേരിക്കന്‍ പൗരത്വമെടുത്ത ഇന്ത്യക്കാരാണ് ഇന്ത്യയെ
ഏറ്റവും അധികം സ്‌നേഹിക്കുന്നത്! ഇന്ത്യയുടെ കാര്യത്തില്‍ അവര്‍ പലപ്പോഴും
'ഫണറ്റിക്' ആകുന്നു. മലയാളിയുടെ സ്ഥിതിയും അതുതന്നെ. അമേരിക്കയിലാണെങ്കിലും
ഞങ്ങളുടെ 'ഹൃദയവും മനസും കേരളത്തില്‍ തന്നെ.'
കുടിയേറ്റം ശക്തിപ്പെട്ട എഴുപതുകളില്‍ തന്നെ അമേരിക്കയില്‍ മലയാള
മാധ്യമങ്ങള്‍ ഉണ്ടായി. വെട്ടി ഒട്ടീക്ക്ന്നു പത്രങ്ങളും, കൈയ്യെഴുത്തു
മാസികകളും, ഇഷ്ടമുള്ളപ്പോള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ 'ഇഷ്ടിക' എന്നു
വിളിക്കപ്പെട്ട പ്രസിധീകരണങ്ങളും. പക്ഷെ അതൊരു ജീവിതോപാധിയായിയിരുില്ല
ആര്‍ക്കും.
പ്രൊഫഷണല്‍ തലത്തില്‍ ആദ്യം ഉണ്ടായ പ്രസിദ്ധീകരണം 1990-ല്‍ ന്യു
യോര്‍ക്കില്‍ നിന്നാരംഭിച്ച മലയാളം പത്രമാണു. എങ്കിലും നാമ മാത്രമായ പത്ര
പ്രവര്‍ത്തകരാണു അമേരിക്കയില്‍ ഉണ്ടായിരുന്നത്. മുഖ്യധാര മാധ്യമങ്ങളിലും
മലയാളികള്‍ ചുവടുറപ്പിക്കാനരംഭിച്ചത് 20000നു ശേഷമാണു. അപ്പോഴേക്കും
കേരളത്തില്‍ നിന്നു ടെലിവിഷന്‍ ചാനലുകള്‍ എത്തി. അതോടെ ഫലത്തില്‍ മാധ്യമ
രംഗത്ത് ഒരു വിസ്‌ഫോടനം തന്നെ ഉണ്ടായി. മാധ്യമവുമായി ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ഉണ്ടായി.
ഇന്റര്‍നെറ്റ് ശക്തിപ്പെട്ടതോടെ എഴുത്തുകാരും കൂടി. വാര്‍ത്തകള്‍
എഴുതുന്നവര്‍ മാത്രമല്ല ലേഖനവും കഥയും കവിതയും എഴുതുവരുടെ എണ്ണം കൂടി. അഥവാ
അവര്‍ക്കു ഒരു വേദി തുറന്നു കിട്ടി.
ഈ ഒരു സാചര്യത്തിലാണു പ്രസ് ക്ലബ് എന്ന ആശയം ശക്തിപ്പെട്ടത്. 1997-98
കാലത്ത് ഒരു പ്രസ് ക്ല്ബ്ബ് സ്ഥാപിക്കാന്‍, ലേഖകനും ജോര്‍ജ് തുമ്പയില്‍,
തോമസ് മുളക്കല്‍ എന്നിവരും ശ്രമം നടത്തിയാണു. പക്ഷെ കൂടുതല്‍ അംഗങ്ങളെ
കിട്ടുകയുണ്ടായില്ല.
ടിവിയും ഇന്റര്‍നെറ്റും വതോടെ അതു മാറി. മാധ്യമ പ്രവര്‍ത്തകരെങ്കിലും
സ്ഥാപങ്ങളില്‍ നിന്നു പ്രതിഫലം ലഭിക്കാതെയാണു മിക്കവരും പ്രവര്‍ത്തിച്ചത്.
മാധ്യമ പ്രവര്‍ത്തകര്‍ ഒരുമിച്ചു നിന്നാല്‍ ഇക്കാര്യത്തില്‍ ചില പരിഹാരം
ഉണ്ടാക്കാമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ഇന്ത്യാ പ്രസ് ക്ലബിന്റെ
തുടക്കം. സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപ്പുറം എന്നിവരായിരുന്നു അതിനു
വഴിമരുന്നിട്ടത്.
തുടര്‍ന്നു കേരളത്തില്‍ നിന്നുള്ള പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകരെ കൊണ്ടു
വന്നു സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും നടത്തുക എന്നത്
പ്രവര്‍ത്തനങ്ങളൊയി. മനോരമ എഡിറ്റോറിയല്‍ ഡയറക്റ്റര്‍ തോമസ് ജേക്കബ്
തുടക്കം കുറിച്ച സെമിനാര്‍ പിന്നീടു രണ്ടും മൂന്നും ദിനം തുടരുന്ന കണ്‍
വന്‍ഷനായി.
ഇവിടെയുള്ളവരൊക്കെ പത്രപ്രവര്‍ത്തകരാണോ? അവരാണ് ശരിക്കുമുള്ള
പത്രപ്രവര്‍ത്തകര്‍ എന്ന് മറുപടി. മുഖ്യധാരാ പത്രപ്രവര്‍ത്തകര്‍ക്ക് അത്
ഒരു ജോലിയാണ്. ശമ്പളം കിട്ടുന്ന ജോലി.
അമേരിക്കയില്‍ ടിവിയും ഇന്റര്‍നെറ്റുമായി മല്ലടിക്കുവര്‍ സ്വന്തം സമയം
കളഞ്ഞ് കയ്യിലെ കാശും ചെലവാക്കി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.
മാധ്യമങ്ങളോടുള്ള സ്‌നേഹം ആണ് അവരെ ഇത്തരം അര്‍പ്പണ ബോധത്തിലേക്ക്
നയിക്കുന്നത്. പലര്‍ക്കും ന്നായി എഴുതുവാന് അറിയില്ലായിരിക്കാം. വ്യാകരണ
തെറ്റോ, അക്ഷര തെറ്റോ എഴുത്തില്‍ ഉണ്ടാകാം. പക്ഷെ വിദൂര നാട്ടിലും
അക്ഷരത്തോടുള്ള ആഭിമുഖ്യം കാക്കുന്നവരാണവര്‍.
GJ