അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ ചിത്രീകരണം ഈവര്‍ഷം അവസാനം തുടങ്ങും
Published on 29 January, 2013
മമ്മൂട്ടിയും പൃഥ്വിരാജും അഭിനയിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രം
ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞു. രണ്ട്
വര്‍ഷം മുമ്പേ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്
വൈകിയതോടെ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് ശങ്കര്‍ രാമകൃഷ്ണന് പറയുന്നു. 2013
അവസാനത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
മമ്മൂട്ടിയും പൃഥ്വിയുമടക്കമുള്ള താരങ്ങളുടെ തിരക്ക് മൂലമാണ് ഈ ചിത്രം
നീട്ടിവെയ്ക്കേണ്ടി വന്നത്. പെട്ടെന്ന് ചിത്രീകരണം തുടങ്ങാനായി അഭിനേതാക്കളെ
മാറ്റി സിനിമയുടെ ക്വാളിറ്റിയിലും മറ്റും വിട്ടുവീഴ്ചയ്ക്ക് ഞങ്ങള്‍ തയാറല്ല.
അതുകൊണ്ടാണ് ഞങ്ങള്‍ കാത്തിരിയ്ക്കാന്‍ തീരുമാനിച്ചതെന്നും ശങ്കര്‍
വിശദീകരിയ്ക്കുന്നു. 1950കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പീരിയഡ് ചിത്രം
സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്. മമ്മൂട്ടി നായകനും പൃഥ്വി വില്ലന്‍
വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നാണ്
റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല