ഡാളസ് : നായര്‍ സര്‍വീസ് സൊസൈറ്റി(എന്‍എസ്എസ്)ഓഫ് നോര്‍ത്ത് ടെക്സാസ്
ഓഗസ്റ്റ് 27 ശനിയാഴ്ച ഈ വര്‍ഷത്തെ ഓണം ആര്‍ഭാടപൂര്‍വ്വം ഡി.എഫ്.ഡബ്ല്യൂ
ഹിന്ദു ടെമ്പിള്‍ കള്‍ച്ചറല്‍ ഹാളില്‍ ആഘോഷിക്കുകയുണ്ടായി. വിവധയിനം
കലാപരിപാടികളോടെ വൈവിധ്യമാര്‍ന്ന ഒരു കലാവിരുന്നു തന്നെ അവര്‍ ഒരുക്കുക
ഉണ്ടായി.
എന്‍എസ്.എസ് പ്രസിഡന്റ് മല്ലിക രാധാകൃഷന് ഭദ്ര ദീപം കൊളുത്തി
പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. പ്രശസ്ത നടിയും നര്‍ത്തകിയുമായ സുചിത്ര
ഓണാശംസകള്‍ നേര്‍ന്നു പരിപാടികള്‍ക്ക് കൊഴുപ്പേകി. ഇന്റര്‍നാഷണല്‍
അമേരിക്കന്‍ യൂണിവേഴ്സിറ്റി (ഐഎയൂ) ചെയര്മാന് ശ്രീ.മന്മദന് നായര്‍
ആശംസാ പ്രസംഗം നടത്തി.
ഡാളസിലെ മലയാളികള്‍ ഒത്തുചേര്‍ന്ന ഈ ആഘോഷത്തില്‍ ഒരുമയുടെയും
സ്നേഹത്തിന്റെയും ഐക്യത്തിന്റേയും കാഴ്ചകള്‍ കാണാനിടയായി. വിഭവ സമൃദ്ധമായ
ഒരു ഓണസദ്യ ചെണ്ടമേളത്തോടും മാവേലിയോടുമൊപ്പം ഡാളസിലെ മലയാളികള്‍ ഒരുക്കി.
ഡാളസിലെ പ്രമുഖ അസോസിയേഷനുകളുടെ ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു. മല്ലിക രാധാകൃഷണന് , രശ്മി വികാസ്, സുരേഷ് അച്യുതന് , പ്രിയ
ചന്ദ്രന് ,രമ്യ ഉണ്ണിത്താന് തുടങ്ങിയവര്‍ നേതൃത്വം നല്കി.