പ്രശസ്ത സംവിധായകന് ജോഷി മാത്യുവിന്റെ ബ്ലാക്ക് ഫോറസ്റ്റ് ബേബി മാത്യു സോമതീരം
നിര്‍മ്മിക്കുന്നു. ചിത്രത്തില്‍ മനോജ് കെ. ജയന്, അശോകന്, മീരാ നന്ദന്,
മാസ്റ്റര്‍ ആകാശ്, ബേബി പാര്‍വതി, ബൈജു, കൃഷ്ണപ്രസാദ്, ദിനേശ് നായര്‍,
കലാഭവന്‍ ഷാജോണ്‍, പ്രിയദര്ശന്, വിഷ്ണു, സുനീത്ത്, മിലന്, ആദിത്യന്, അശ്വതി
നായര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
22 ദിവസം പൂര്‍ണമായും കാട്ടില്‍
ചിത്രീകരിച്ച ഈ സിനിമയിലൂടെ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രേഷകനു
മനസ്സിലാകുമെന്നു ജോഷി മാത്യു പറയുന്നു: `ഒരു കുട്ടിയുടെ കണ്ണുകളിലൂടെയാണ് ഈ
സിനിമയില്‍ പ്രേക്ഷകന് പ്രകൃതിയെ കാണുന്നതും മനസ്സിലാക്കുന്നതും. ഒരുപാടു
ബുദ്ധിമുട്ടുകള്‍ സഹി ച്ചാണു സിനിമ ഷൂട്ട് ചെയ്തത്. ഷൂട്ടിങ്ങിനിടയില്‍ അട്ടയുടെ
കടികൊണ്ട് പലരും വശംകെട്ടു. 1300 അടി മുകളിലുള്ള മലയിലാണു ക്ലൈമാക്സ് ഷൂട്ട്
ചെയ്തത്. സാധ നങ്ങളെല്ലാം ചുമന്ന് ഒരു മണിക്കൂറോളം നടന്നാണ് അവിടെയെത്തിയത്.
കൂട്ടായ് മയുടെ വിജയം കൂടിയാണ് ഈ ചിത്രം.
തേക്കടിയിലും ഗവിക്കു സമീപമുള്ള
കാടുകളിലുമായിരുന്നു ചിത്രീകരണം.