ഡാലസ്: ഇര്‍വിംഗിലെ കാരളിന് തടാകത്തില്‍ നടന്ന വാശിയേറിയ ഡ്രാഗണ്‍ ദേശീയ വള്ളംകളി മത്സരത്തില്‍ ഡാലസ് മലയാളി ബോട്ട്ക്ലബിനു പ്രോത്സാഹന പുരസ്ക്കാരം ലഭിച്ചു. പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളം കളിക്കു സമാനമായ ആവേശത്തിരകളോടെ അരങ്ങേറിയ മത്സരത്തില്‍ അമേരിക്കയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെട്ട 42 ക്ലബുകള്‍ പങ്കെടുത്തു. ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത എക ക്ലബാണ് ഡാലസ് മലയാളി ബോട്ട്ക്ലബ്. മത്സര കോര്‍ഡിനേറ്റര്‍ സ്റ്റീവര്‍ട്ട് സ്മിത്ത് ക്യാപ്റ്റന്‍ കൊച്ചുമോന് മാലിയിലിനു മെഡല്‍ സമ്മാനിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി നടക്കുന്ന ഡ്രാഗണ്‍ വള്ളം കളി മത്സരത്തില്‍ ആദ്യമായാണ് ഒരു ഇന്‍ഡ്യന്‍ ബോട്ട് ക്ലബ് പങ്കെടുക്കുന്നത്. വള്ളംകളിയെ് ദേശീയ മഹാത്സവമായി കാണുന്ന കുട്ടനാട്ടുകാര്‍ നേതൃത്വമേകുന്ന മലയാളി ബോട്ട് ക്ലബിന്റെ ക്യാപ്റ്റന്‍ കൊച്ചുമോന് മാലിയിലാണ്. സുനില്‍ തലവടിയാണ് സെക്രട്ടറി. ബോട്ട് ക്ലബിന്റെ രക്ഷാധികാരിയായ കോമേരിക്ക ബാങ്ക് വൈസ് പ്രസിഡന്റ് റോയി ചെറിയാനെ ചടങ്ങില്‍ ഫലകം നല്കി ആദരിച്ചു. ഡാലസ് മലയാളി അസോസിയേഷന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ മത്സരത്തില്‍ പങ്കെടുത്തവരെ അനുമോദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല