സീറോ മലബാര്‍ സഭയുടെ പ്രഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ : ബിഷപ് പാട്രിക് ഡണ്‍

സീറോ മലബാര്‍ സഭയുടെ പ്രഷിത പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ : ബിഷപ് പാട്രിക് ഡണ്‍

ഓക് ലാന്‍ഡ്: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ അല്മായ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ന്യൂസിലാന്‍ഡ് കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ജനറല്‍ ബിഷപ് മോസ്റ്റ് റവ. പാട്രിക് ഡണുമായി മാര്‍ അറയ്ക്കല്‍ കൂടികാഴ്ച നടത്തി. ന്യൂസിലാന്‍ഡിലെ സീറോ മലബാര്‍ സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കുമെന്ന് കൂടികാഴ്ചയില്‍ ബിഷപ് പാട്രിക് ഡണ്‍ വ്യക്തമാക്കി. സഭയിലെ വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാ ജീവിതവും സഭാപ്രവര്‍ത്തനവും മാതൃകാപരമാണെന്ന് ബിഷപ് സൂചിപ്പിച്ചു.

വി.എസിനെ പിണറായി ഭയക്കുന്നതെന്തിന്‌?

വി.എസിനെ പിണറായി ഭയക്കുന്നതെന്തിന്‌?

പിണറായി വിജയന്‍ വി.എസിനെ ഭയക്കുന്നുണ്ടോ. ഉണ്ടെന്ന്‌ തന്നെ കരുതേണ്ടി വരും. കാരണം സംസ്ഥാന കമ്മറ്റി പോളിറ്റ്‌ബ്യൂറോയ്‌ക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും വി.എസ്‌ ഫാക്‌ടറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതും, `നിങ്ങള്‍ ചെയ്യുന്നത്‌ ശരിയല്ല' എന്ന്‌ പ്രകാശ്‌ കാരാട്ട്‌ തുറന്നു പറഞ്ഞുകൊണ്ട്‌ വി.എസ്‌ ഫാക്‌ടറിനെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട്‌ അംഗീകരിച്ചതുമൊക്കെ കാണുമ്പോള്‍ പിണറായി വിജയന്‌ അല്‌പം ഭയം ഉണ്ടെന്ന്‌ തന്നെ കരുതണം. വി.എസ്‌ പക്ഷത്തോട്‌ കാര്യമായ മമത കാണിക്കാതെയിരിക്കുകയും ഔദ്യോഗിക പക്ഷത്തോട്‌ ആവശ്യത്തിലധികം മമത കാണിക്കുകയും ചെയ്‌തിരുന്ന പ്രകാശ്‌കാരട്ട്‌ വരെ വി.എസ്‌ പ്രഭാവത്തില്‍ അത്ഭുതപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ പിണറായി വിജയനെന്നല്ല ആരും അമ്പരന്ന്‌ പോകും. അതുകൊണ്ടു തന്നെയാവാം വി.എസ്‌ ഫാക്‌ടര്‍ ഉണ്ടെന്ന്‌ പിണറായി വിജയനും അവസാനം മാധ്യമങ്ങളോട്‌ തുറന്ന്‌ സമ്മതിക്കേണ്ടി വന്നത്‌.

ന്യൂസ്‌ലാഡില്‍ അല്മായ സമ്മേളനത്തിന് തുടക്കമായി മാര്‍ അറയ്ക്കലിന് ഊഷ്മള സ്വീകരണം

ന്യൂസ്‌ലാഡില്‍ അല്മായ സമ്മേളനത്തിന് തുടക്കമായി മാര്‍ അറയ്ക്കലിന് ഊഷ്മള സ്വീകരണം

ഓക് ലാഡ്-സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കും ന്യൂസ്‌ലാഡില്‍ തുടക്കമായി. ഇന്നലെ ഓക് ലാന്‍ഡ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിനും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസാററ്യനും ഫാ.ജോയി തോട്ടംകരയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ മിഷന്‍ ന്യൂസ്‌ലന്‍ഡിനന്റെ ആഭിമുഖ്യത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഒിവിധ അല്മായ സംഘടനാ ഇടവക പ്രത്‌നിധികള്‍ സ്വീകരണത്തില് പങ്കുചേര്‍ന്നു.

കേരള സര്‍ക്കാരിന്റെ തീരുമാനം സന്തോഷം: തോമസ്‌ ടി ഉമ്മന്‍

കേരള സര്‍ക്കാരിന്റെ തീരുമാനം സന്തോഷം: തോമസ്‌ ടി ഉമ്മന്‍

ന്യൂയോര്‍ക്ക്‌: പതിനൊന്നു ജില്ലകളില്‍ മിനി എയര്‍ പോര്‍ട്ടുകള്‍ വേണമെന്ന കേരള ഗവെര്‍ന്മെന്റിന്റെ തീരുമാനം ഏറ്റവും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന്‌ തോമസ്‌ ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. അനേകം പ്രവാസികള്‍ ഉള്‍പ്പെടുന്ന കേരള ജനതയുടെ ദീര്‍ഘകാല സ്വപ്‌നം സാഫല്യമാകുന്നതിന്റെ സൂചനയാണിത്‌. എല്ലാ ജില്ലകളിലും എയര്‍പോര്‍ട്ടും അതോടനുബന്ധിച്ച സൌകര്യങ്ങളും ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍ നല്‍കും. കൂടാതെ കേരളത്തിലെ ടൂറിസം വികസിപ്പിക്കുന്നതിനു സഹായകമാകും. പ്രവാസികള്‍ക്ക്‌ ഷെയര്‍ നല്‍കിക്കൊണ്ട്‌ പ്രസ്‌തുത എയര്‍പോര്‍ട്ട്‌ കമ്പനികള്‍ എത്രയും വേഗത്തില്‍ രൂപീകരിക്കുവാന്‍ ഇടയാകട്ടെയെന്നും തോമസ്‌ ടി ഉമ്മന്‍ (ചെയര്‍മാന്‍, ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‌ച്ചരല്‍ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്ക) പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി സ്ഥാനാര്‍ത്ഥി തിരുവല്ലയില്‍ മത്സരിക്കും

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി സ്ഥാനാര്‍ത്ഥി തിരുവല്ലയില്‍ മത്സരിക്കും

ന്യൂയോര്‍ക്ക്‌: കേരളത്തിലെ ഏറ്റവുമധികം പ്രവാസികള്‍ അധിവസിക്കുന്ന തിരുവല്ല മണ്‌ഡലം തന്നെ പ്രവാസി മണ്‌ഡലമായി പരീക്ഷിക്കുവാന്‍ ന്യൂയോര്‍ക്കിലെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ കൂടിയ യോഗത്തില്‍ തീരുമാനമെടുത്തു. പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കിയ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക്‌ സീറ്റ്‌ സംവരണം ചെയ്യണമെന്ന്‌ യോഗം അഭ്യര്‍ത്ഥിച്ചു. ഇടത്‌, വലത്‌ മുന്നണികള്‍ അധികാരത്തില്‍ വന്നപ്പോഴും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പിന്നോട്ടുപോയ സാഹചര്യത്തില്‍ പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതിന്‌ പ്രവാസി പ്രാതിനിധ്യം അനിവാര്യമായിരിക്കുന്നു. അതിന്റെ തുടക്കമെന്ന നിലയില്‍ തിരുവല്ല നിയോജകമണ്‌ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ശ്രീ ഫിലിപ്പ്‌ മഠത്തില്‍ വിഷയം അവതരിപ്പിക്കുകയും, യോഗം അംഗീകരിക്കുകയും ചെയ്‌തു. ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ പ്രസിഡന്റ്‌ ജേക്കബ്‌ ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സക്കറിയാ കരുവേലി സ്വാഗതം പറഞ്ഞു. വര്‍ഗീസ്‌ രാജന്‍, കുഞ്ഞ്‌ മാലിയില്‍, രാജു ഏബ്രഹാം, സജി താമരവേലില്‍, കുര്യന്‍ പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനിയന്‍ ചക്കാലപടിയില്‍ നന്ദി പ്രകടിപ്പിച്ചു.

കോഴഞ്ചേരി സംഗമം 2011: കണക്‌ടിക്കട്ടില്‍ ജൂണ്‍ 11-ന്‌

കോഴഞ്ചേരി സംഗമം 2011: കണക്‌ടിക്കട്ടില്‍ ജൂണ്‍ 11-ന്‌

കണക്‌ടക്കട്ട്‌: പത്തനംതിട്ട താലൂക്കിലേയും പ്രത്യേകിച്ച്‌ കോഴഞ്ചേരി, പമ്പാ നദീതീരങ്ങളിലും നിന്ന്‌ അമേരിക്കയില്‍ വന്ന്‌ താമസിക്കുന്ന സ്ഥലവാസികള്‍ ഒത്തുചേരുന്നു. ജൂണ്‍ 11-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിമുതല്‍ രാത്രി 8 മണിവരെ കണക്‌ടിക്കട്ടിലെ വെസ്റ്റ്‌ ഹാര്‍ട്ട്‌ഫോര്‍ഡിലുള്ള കാല്‍വരി ചര്‍ച്ച്‌ ഹാളില്‍ വെച്ചാണ്‌ കോഴഞ്ചേരി സംഗമം അരങ്ങേറുന്നതെന്ന്‌ പ്രസിഡന്റ്‌ കുര്യന്‍ വര്‍ഗീസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രമുഖരായ നിരവധി വ്യക്തികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ ഗാനമേളയും മറ്റ്‌ കലാപരിപാടികളും നടത്തപ്പെടും. പമ്പാ നദിയുടേയും, മാരാമണ്‍ കണ്‍വെന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദു കണ്‍വെന്‍ഷന്റേയും ആത്മീയ ചൈതന്യത്തില്‍ നാടും, ലോകപ്രസിദ്ധമായ ആറന്മുള വള്ളംകളിയുടേയും അഭിമാനകരമായ, നാട്ടിലെ ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍ എല്ലാ കോഴഞ്ചേരി നിവാസികളേയും ഈ കൂട്ടായ്‌മയിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: കുര്യന്‍ വര്‍ഗീസ്‌ (860 570 12.8), മാത്യു മലയില്‍ (201 384 8535)

ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ 3-ന്‌

ഷിക്കാഗോ സാഹിത്യവേദി ജൂണ്‍ 3-ന്‌

ഷിക്കാഗോ: 2011 ജൂണ്‍ മാസ സാഹിത്യവേദി മൂന്നാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കണ്‍ട്രി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ വെച്ച്‌ നടത്തുമെന്ന്‌ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ സി. ഇലക്കാട്ട്‌ അറിയിച്ചു. (2200 S. Elmhrust Mt. Prospect). ജ്യോതിഷ വിദ്യാപീഠത്തിലെ പ്രഫസര്‍ ജ്യോതിഷവചസ്‌പതി വാസ്‌തു ആചാര്യ പി.സി. രവീന്ദ്രവര്‍മ്മ `ഭാരതീയ ജ്യോതിഷവും വാസ്‌തുവിദ്യയും' എന്ന പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌. 154-മത്‌ മെയ്‌മാസ സാഹിത്യ വേദി പ്രൊഫ. ഇ.ജെ. ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടി. പ്രബന്ധ അവതാരകന്‍ രാധാകൃഷ്‌ണന്‍ നായരെ, രവി രാജ സദസ്സിന്‌ പരിചയപ്പെടുത്തി. കവിത്രയങ്ങളില്‍ മുഖ്യനായ കുമാരനാശാന്റെ കവിതകളെ ആസ്‌പദമാക്കി `ആശാന്‍ കവിതകള്‍' എന്ന പ്രബന്ധം, ആശാന്‍ കവിതാ പണ്‌ഡിതനായ രാധാകൃഷ്‌ണന്‍ നായര്‍ അവതരിപ്പിച്ചു. ഒരു കാലഘട്ടത്തിന്റെ സാമൂഹിക- സാമുദായിക ആചാരാനുഷ്‌ഠാനങ്ങളെ പ്രതിബിംബിക്കുന്ന കരുണ, വാസവദത്ത, നളിനി, ലീല, ചണ്‌ഡാലഭിക്ഷുകി, ചിന്താവിഷ്‌ടയായ സീത തുടങ്ങിയ ആശാന്‍ കവിതകളെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രബന്ധം സദസ്യര്‍ ആദ്യാവസാനം ശ്രദ്ധയോടെ ആസ്വദിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചാ ഉദ്ധരണികള്‍ കൂടിയായപ്പോള്‍ ആശാന്‍ കവിതാമയമായി സാഹിത്യവേദി. `ദൈവമാണമ്മ' എന്ന കവിത ചാക്കോ ഇട്ടിച്ചെറിയ എഴുതി അവതരിപ്പിച്ചത്‌ മദേഴ്‌സ്‌ ഡേയ്‌ക്ക്‌ മാറ്റുകൂട്ടി. സത്യസായി ബാബയുടേയും, സാഹിത്യവേദി അംഗമായ ജോസഫ്‌ ഇലക്കാടിന്റേയും നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. എന്‍.വി. കുര്യാക്കോസിന്റെ നന്ദി പ്രകടനത്തോടുകൂടി അരുണ്‍ നായര്‍ സ്‌പോണ്‍സര്‍ ചെയ്‌ത മെയ്‌മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. ജൂണ്‍മാസ സിഹിത്യവേദിയിലേക്ക്‌ സാഹിത്യ സ്‌നേഹികളെ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.സി. രവീന്ദ്രവര്‍മ്മ (847 627 4617), രാധാകൃഷ്‌ണന്‍ നായര്‍ (847 634 9529), ജോണ്‍ സി. ഇലക്കാട്ട്‌ (773 282 4855)

സക്കറിയാ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തായ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ സ്വീകരണം നല്‍കി

സക്കറിയാ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തായ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ പള്ളിയില്‍ സ്വീകരണം നല്‍കി

വൈറ്റ്‌ പ്ലെയിന്‍സ്‌ (ന്യൂയോര്‍ക്ക്‌): മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്തായായി അഭിഷിക്തനായ അഭി. സക്കറിയാസ്‌ മാര്‍ നിക്കോളോവാസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ ഇടവക മെയ്‌ മാസം 22 ഞായറാഴ്‌ച സ്‌നേഹനിര്‍ഭരമായ വരവേല്‍പ്പ്‌ നല്‍കി. 21-ന്‌ തീയതി ശനിയാഴ്‌ച പെന്‍സില്‍വേനിയയിലെ ബെന്‍സാലം സെന്റ്‌ ഗ്രീഗോറിയോസ്‌ പള്ളിയില്‍ അനേകം വൈദീകരും വിശിഷ്‌ടാതിഥികളും ആയിരത്തിലധികം വിശ്വാസികളും പങ്കെടുത്ത സ്ഥാനാരോഹണ ശുശ്രൂഷയില്‍ മലങ്കരമെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലീക്കയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലൂസ്‌ ദ്വിതീയന്‍ കാതോലീക്കാ ബാവാ മുഖ്യ കാര്‍മ്മികനായിരുന്നു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ യുവജന സമ്മേളനം നടത്തി

ചിക്കാഗോ മലയാളി അസോസിയേഷന്‍ യുവജന സമ്മേളനം നടത്തി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവജനസമ്മേളനം നടത്തി. മെയ്‌ 27-ാം തീയതി മോട്ടന്‍ഗ്രോവ്‌ ചൈനാ ടൗണ്‍ റെസ്റ്റോറന്റിലാണ്‌ യുവജനസമ്മേളനം നടന്നത്‌. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യുവജനസമ്മേളനം കേരള സംസ്ഥാന മുന്‍ വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ഉദ്‌ഘാടനം ചെയ്‌തു. ഭാരത, പാശ്ചാത്യ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ച്‌ പ്രവാസി മലയാളി യുവജനങ്ങള്‍ വളരണമെന്ന്‌ ബിനോയ്‌ വിശ്വം ആഹ്വാനം ചെയ്‌തു. രണ്ട്‌ സംസ്‌ക്കാരങ്ങളിലെയും നല്ല വശങ്ങള്‍ സമൂഹനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഏത്‌ സംസ്‌ക്കാരത്തെ വരിച്ചാലും, മാതാപിതാക്കള്‍, കുടുംബം എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കണമെന്നും ബിനോയ്‌ വിശ്വം അഭ്യര്‍ത്ഥിച്ചു.

ഫോമാ സാഹിത്യരചനാ മത്സരം: അവസാന തീയതി ജൂണ്‍ 15

ഫോമാ സാഹിത്യരചനാ മത്സരം: അവസാന തീയതി ജൂണ്‍ 15

പ്രവാസി മലയാളികള്‍ക്കായി ഫോമ സംഘടിപ്പിക്കുന്ന മലയാള സാഹിത്യ രചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ അവരുടെ രചനകള്‍ ജൂണ്‍ 15-നകം സമര്‍പ്പിക്കേണ്ടതാണ്‌. ഇതുവരെ പ്രസിദ്ധീകരിക്കാത്ത സാഹിത്യ രചനകളാണ്‌ കവിത, ചെറുകഥ, ലേഖനം എന്നീ മത്സരവിഭാഗത്തിലേക്ക്‌ പരിഗണിക്കുന്നത്‌. ഇവ ജൂണ്‍ 15-ന്‌ മുമ്പായി fomaacapitalregion@yahoo.com എന്ന ഇമെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്‌ത്‌ അയച്ചുതരേണ്ടതാണ്‌. ഇമെയിലില്‍ അയയ്‌ക്കുവാന്‍ സാധിക്കാത്തവര്‍ക്ക്‌ Fomaa Literary Competition Chair, 6234 Patuxent Quarter Road, Hanover MD 21076 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും അയച്ചുതരാവുന്നതാണ്‌. ഓരോ മത്സരവിഭാഗത്തിലേയും ഫലം നിര്‍ണ്ണയിക്കുന്നത്‌ അതത്‌ സാഹിത്യ വിഭാഗത്തിലെ പ്രഗത്ഭരായ സാഹിത്യ നായകന്മാരാണ്‌. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും സമ്മാനിക്കുന്നതോടൊപ്പം സമ്മാനാര്‍ഹമായ സാഹിത്യരചനകള്‍ ഫോമാ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. കൂടാതെ ഒന്നാം സമ്മാനാര്‍ഹര്‍ക്ക്‌ ജ്ഞാനപീഠപുരസ്‌കാര ജേതാവായ പത്മവിഭൂഷണ്‍ ഒ.എന്‍.വി കുറുപ്പ്‌ സമ്മാനിച്ച അദ്ദേഹത്തിന്റെ കൈയൊപ്പിട്ട കവിതകളും നല്‍കുന്നതാണ്‌. സാഹിത്യരചനാ മത്സരത്തിന്റെ വിശദമായ നിയമങ്ങള്‍ക്കും, നിബന്ധനകള്‍ക്കും fomaa.com വെബ്‌സൈറ്റിലെ Malayalam Literary Competition ലിങ്ക്‌ സന്ദര്‍ശിക്കുക

പ്രശസ്‌ത സുവിശേഷ പ്രാസംഗികന്‍ തോമസുകുട്ടി ബ്രദര്‍ മിനിസോട്ടയില്‍

പ്രശസ്‌ത സുവിശേഷ പ്രാസംഗികന്‍ തോമസുകുട്ടി ബ്രദര്‍ മിനിസോട്ടയില്‍

ജൂണ്‍ 17,18,19 (വെള്ളി, ശനിമിനിസോട്ട: മിനിസോട്ട ബ്രഡ്‌ ഓഫ്‌ ലൈഫ്‌ സഭയുടെ ആഭിമുഖ്യത്തില്‍ ഫെസ്റ്റിവല്‍ ഓഫ്‌ ലൈഫ്‌ നടത്തുന്നു. കോട്ടയം ഹെവന്‍ലി ഫീസ്റ്റിന്റെ മുഖ്യപ്രവര്‍ത്തകനും, വിടുതല്‍ ശുശ്രൂഷകനുമായ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ശുശ്രൂഷകള്‍ നയിക്കുന്നു. ജൂണ്‍ 17,18,19 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ 7 മണി മുതല്‍ 9 മണിവരെ ബി.എല്‍.സി ചര്‍ച്ചില്‍ (9000 എമേഴ്‌സണ്‍ അവന്യൂ, സൗത്ത്‌ ബ്‌ളൂമിംഗ്‌ടണ്‍, മിനിസോട്ട) വച്ചാണ്‌ ഫെസ്റ്റിവല്‍ നടത്തുന്നത്‌. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ്‌ ലൈഫ്‌ ശുശ്രൂഷയില്‍ പങ്കെടുത്ത്‌ വിടുതലും, അനുഗ്രഹവും പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.blamn.org ജേക്കബ്‌ ജോണ്‍ (651 905 1209), പാസ്റ്റര്‍ സണ്ണി ഫിലിപ്പ്‌ (908 947 8404)

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വസന്തകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ഇടവകയില്‍ വസന്തകാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു

മിഷിഗണ്‍: ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക വിശ്വാസികള്‍ തങ്ങളുടെ കുടുംബമാകുന്ന ഇടവക ദേവാലയവും പരിസരവും ശ്രമദാനത്തിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രധാനമായും ദേവാലയ പരിസര ഉദ്യാനത്തിലെ കളകള്‍ പറിച്ചും, ചെടികളും പച്ചക്കറികളും നട്ടും, പരിസരം വൃത്തിയാക്കിയും ഈ ഉദ്യമം വിജയിപ്പിച്ചു. മെയ്‌ മാസം 22 ന്‌ ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്ക്‌ ശേഷമാണ്‌ കൈക്കാരന്‍ ശ്രീ ജോണ്‍ മൂലക്കാട്ടിന്റെയും പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‌ ഇത്‌ നടത്തപ്പെട്ടത്‌. മിഷിഗണിലെ കുട്ടികളും ഈ ഉദ്യമത്തില്‍ സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ മാതാപിതാക്കളോടൊപ്പം പങ്കുചേര്‌ന്നു. കുട്ടികള്‍ക്ക്‌ ഇത്‌ അഭിമാനവും പുതിയ അനുഭവവുമായിരുന്നെന്ന്‌ അവര്‍ പറഞ്ഞു. ശ്രമദാനത്തിനു ശേഷം ഇടവക മാതൃ സംഘടന തയ്യാറാക്കിയ രുചികരമായ ഭക്ഷണം ഏവര്‌ക്കും ആസ്വാദ്യകരമായി. ഒരുമിച്ചുള്ള പ്രാര്‍ത്ഥന, ഒന്നിച്ചുള്ള ഭക്ഷണം, കൂട്ടായ ജോലി (common work) എന്നിവയിലൂടെ ഇടവക കുടുംബസമൂഹജീവിതം ശക്തിപ്പെടുത്തുവാന്‌ ഉപകരിക്കുന്നതാണെന്ന്‌ ഇതില്‌ പങ്കെടുത്തവര്‌ അഭിപ്രായപ്പെട്ടു. മഹത്വവും പ്രതാപവും നിറഞ്ഞ പറുദീസായിലാണ്‌ മനുഷ്യനെ ദൈവം സൃഷ്ടിച്ചത്‌. മനുഷ്യന്‌ ദൈവത്തോടും പ്രകൃതിയോടും തന്നോടുതന്നെയും കൂട്ടായ്‌മയില്‍ കഴിഞ്ഞ കാലമാണ്‌ പറുദീസായിലെ അവന്റെ ജീവിതകാലം. ആയതിനാല്‌, നാം ദൈവവും മനുഷ്യനും പ്രകൃതിയും തമ്മില്‌ കൂട്ടായ്‌മയില്‌ വസിക്കണമെന്നും വികാരി ഫാ. മാത്യു മേലേടം അറിയിച്ചു. ഡിട്രോയിറ്റ്‌ വിന്‍സര്‍ കെ.സി.എസ്‌എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും കെ.സി.വൈ.എല്‍ അംഗങ്ങളും ഒരാഴ്‌ച്ച മുമ്പ്‌ പള്ളിയില്‍ spring cleaning നടത്തി. വികാരി ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്‌തു. പി. ആര്‍.ഒ ശ്രീ ജോസ്‌ ചാഴികാട്ട്‌ അറിയിച്ചതാണിത്‌.

മലയാളി യുവതി വാഹനാപകടത്തില്‍ മരണമടഞ്ഞു

മലയാളി യുവതി വാഹനാപകടത്തില്‍ മരണമടഞ്ഞു

സാക്രമെന്റോ: എല്‍ഡൊറാഡോ ഹില്‍സില്‍ താമസിക്കുന്ന കയ്യാലയ്‌ക്കകം മാത്യുവിന്റേയും മിനിയുടേയും മകള്‍ ബീയങ്ക മാത്യു (19 വയസ്‌) ലാസ്‌വേഗാസിലേക്കുള്ള യാത്രയ്‌ക്കിടയില്‍ കാലിഫോര്‍ണിയ നെവാഡ ബോര്‍ഡറിലുള്ള മൗണ്ടെയിന്‍ പാസ്സില്‍ വെച്ച്‌ വാഹനാപകടത്തില്‍ മരണമടഞ്ഞു. ബീയങ്കയും കുടുംബവും ലാസ്‌വേഗസിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്നവഴിയാണ്‌ അവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ടാ ഒഡിസ്സിയും ട്രക്കുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്‌. മെയ്‌ 28-ന്‌ ശനിയാഴ്‌ച ഫോള്‍സെം ഗ്രീന്‍വാലി ഫ്യൂണറല്‍ ഹോമില്‍ രാവിലെ 10 മണിക്ക്‌ വ്യൂവിഗും, ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ ഫോള്‍സം സെന്റ്‌ ജോണ്‍ ബാപ്‌റ്റിസ്റ്റ്‌ ചര്‍ച്ചില്‍ വെച്ച്‌ സംസ്‌കാര പ്രാര്‍ത്ഥനാ ചടങ്ങുകളും തുടര്‍ന്ന്‌ ഫോള്‍സം ഗ്രീന്‍വാലി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകളും നടത്തുന്നതായിരിക്കും.

ലയനമല്ല ഫോമയുടെ ലക്ഷ്യം: ബേബി ഊരാളില്‍

ലയനമല്ല ഫോമയുടെ ലക്ഷ്യം: ബേബി ഊരാളില്‍

ന്യൂയോര്‍ക്ക്‌: ഫോമ തുടങ്ങിവെച്ച നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്‌ ഫോമയുടെ ലക്ഷ്യമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രസ്‌താവിച്ചു. ലയനം ഫോമയുടെ നിലവിലുള്ള അജണ്ടയിലില്ല. ജൂണ്‍ 15-ന്‌ അവസാനിക്കുന്ന ദേശീയ സാഹിത്യ മത്സരം, ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍ നടക്കുന്ന മലയാളി പ്രഫഷണലുകളുടെ സംഗമം, ഓഗസ്റ്റില്‍ വാഷിംഗ്‌ടണില്‍ നടക്കുന്ന 18 നും 35-നും ഇടയ്‌ക്ക്‌ പ്രായമുള്ള യുവതീ യുവാക്കളുടെ നേതൃത്വ സമ്മിറ്റ്‌, ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കുന്ന പൊളിറ്റിക്കല്‍ അവയര്‍നെസ്സ്‌ സമ്മിറ്റ്‌ തുടങ്ങിയവയുടെ വിജയമാണ്‌ ഫോമയുടെ നിലവിലുള്ള അജണ്ടയും, ലക്ഷ്യവുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ അറിയിച്ചു. ഫോമയുടെ ഔദ്യോഗിക ഭാരവാഹികളുടേതല്ലാതെ, പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട്‌ ഫോമയ്‌ക്ക്‌ ഉത്തരവാദിത്വമില്ല. ഫോമയ്‌ക്കുവേണ്ടി പ്രസ്‌താവനകളിറക്കുവാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍ വ്യക്തമാക്കി. ലയനം പോലുള്ള വിഷയങ്ങള്‍ അംഗസംഘടനകളുമായി ആലോചിച്ച്‌, ഫോമയുടെ ജനറല്‍ബോഡിയുടെ അംഗീകാരത്തോടുംകൂടി വേണം നടപ്പിലാക്കേണ്ടത്‌. ലയന ചര്‍ച്ചകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ ഫോമാ പ്രസിഡന്റ്‌ നയം വ്യക്തമാക്കി. ജൂണ്‍ 11-ന്‌ ഷിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന പ്രൊഫഷണലുകളുടെ സംഗമത്തിന്‌ ലഭിക്കുന്ന വന്‍ പിന്തുണയ്‌ക്ക്‌ ഫോമാ പ്രസിഡന്റ്‌ നന്ദി രേഖപ്പെടുത്തുകയും, സംഗമത്തിന്റെ വിജയത്തിന്‌ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ഫോമയ്‌ക്കുവേണ്ടി ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചതാണിത്‌.

കെ.സി.എസ്‌ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച

കെ.സി.എസ്‌ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച

ഷിക്കാഗോ: കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ പേരന്റ്‌സ്‌ ഡേ ആഘോഷവും ഫാമിലി ക്വിസും മെയ്‌ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ആഘോഷിക്കുന്നു. ഷിക്കാഗോ ക്‌നാനായ സമുദായത്തിലെ 70 വയസിനുമുകളിലുള്ള എല്ലാ മാതാപിതാക്കളേയും പേരന്റ്‌സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ ആദരിക്കുന്നതാണ്‌. പോരന്റ്‌സ്‌ ഡേയോട്‌ അനുബന്ധിച്ച്‌ കോട്ടയം രൂപതയുടെ ശതാബ്‌ദിവര്‍ഷത്തില്‍ സഭയേയും സമുദായത്തേയുംകുറിച്ച്‌ ക്‌നാനായ കുടുംബങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം വളര്‍ത്തുന്നതിനായി ഫാമിലി ക്വിസ്‌ നടത്തുന്നതാണ്‌. മാതാപിതാക്കളും വിവാഹിതരാകാത്ത മക്കളുമടങ്ങിയ ടീമുകളാണ്‌ മത്സരത്തില്‍ പങ്കെടുക്കുക. പേരന്റ്‌സ്‌ ഡേ ആഘോഷത്തിനും ഫാമിലി ക്വിസിനും റോയി ചേലമലയില്‍, ഷാജി പള്ളിവീട്ടില്‍, രാജു ഇഞ്ചേനാട്ട്‌, മേയമ്മ വെട്ടിക്കാട്ട്‌, ടെസി മൂഴയന്‍മാക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ക്രമീകരിച്ചുവരുന്നു. കെ.സി.എസിന്റെ പേരന്റ്‌സ്‌ ഡേ ആഘോഷങ്ങളിലേക്കും, ഫാമിലി ക്വിസിലേക്കും ഷിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ സമുദായംഗങ്ങളേയും മെയ്‌ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ കമ്യൂണിറ്റി സെന്ററിലേക്ക്‌ കെ.സി.എസ്‌ എക്‌സിക്യൂട്ടീവ്‌ ക്ഷിക്കുന്നു. സൈമണ്‍ മുട്ടത്തില്‍ അറിയിച്ചതാണിത്‌