അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍ ഈ വര്‍ഷം മതബോധനക്ളാസുകള്‍ എടുത്ത അദ്ധ്യാപകരെ മെയ് 22-#ാ#ം തിയ്യതി ഞായറാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ഇടവക ഒന്നടക്കം ആദരിക്കുകയുണ്ടായി. ഇടവക വികാരി ഫാ. എബി വടക്കേക്കര ഇടവകയുടെ പേരില്‍ എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്കുകയുണ്ടായി. സണ്‍ഡേ സ്ക്കൂള് ഡയറക്ടര്‍ ബീന അത്തിമറ്റം പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കുട്ടികള്‍ക്കായി സേവനം അനുഷ്ടിച്ച മാത്യു വാലുച്ചിറ, മേഴ്സി പാട്ടക്കണ്ടം, ഷാളന് പൂവത്തും മൂട്ടില്, റീന വാലച്ചിറ, ബിജു തുരത്തുമാലി, ജെസി പുതിയവീട്ടില്‍, ഷീല ചക്കാലപ്പടവില്‍, മെര്ളിന് കല്ലറ കാണിയില്‍, മഞ്ജു മുളയാനിക്കുന്നേല്‍, ടോജി തയ്യില്‍, സെറീന് അത്തിമറ്റം എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി അദ്ധ്യാപകരെ സഹായിച്ച കോളേജ് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളെയും പ്രത്യേകിച്ച് ഇടവക ഒന്നടക്കം പ്രശംസിക്കുകയുണ്ടായി.
, , ,