ബോളിവുഡ് താരം അസിന് സെലക്ടീവാകുന്നുവെന്ന് വാര്‍ത്തകള്‍. ബോളിവുഡില്‍ ആറ്
ചിത്രങ്ങള്‍ ചെയ്തതില്‍ നാലെണ്ണവും നൂറുകോടി കവിഞ്ഞ കളക്ഷന്‍ നേടി. ഇതോടെ
ബോളിവുഡില്‍ അസിന്റെ കരിയര്‍ഗ്രാഫ് ഉയരങ്ങളിലേയ്ക്കുതന്നെയാണെന്ന്
വ്യക്തമായിരിക്കുകയാണ്.
എന്നാല്‍ ഗോസിപ്പും നടിയെ വിടാതെ പിന്തുടരുന്നു.
നീല്‍ നിധിന് മുകേഷ്, ക്രിക്കറ്റ് താരം ധോണി എന്നിവരുടെയെല്ലാം പേരുകള്‍ക്കൊപ്പം
അസിന്റെ പേര് പലവട്ടം പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ വാര്‍ത്ത
വന്നിരിക്കുന്നു. അസിന് വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് കേള്‍ക്കുന്നത്.
പുതുവര്‍ഷത്തില്‍ പുതിയ പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാത്തതും അസിന്റെ
അടിയ്ക്കടിയുള്ള അമേരിക്കന്‍ യാത്രകളുമാണ് സംശയം കൂട്ടിയിരിക്കുന്നത്.
അമേരിക്കയില്‍ സുഹൃത്തുക്കളെക്കാണാന്‍ പോവുകയാണെന്നാണ് അസിന് പറയാറുള്ളതെങ്കിലും
സുഹൃത്തുക്കളേക്കാളും പ്രിയപ്പെട്ട ഒരാള്‍ അസിന് അമേരിക്കയില്‍ ഉണ്ടെന്നകാര്യം
ഇപ്പോള്‍ സിനിമാ ലോകത്ത് പാട്ടായിരിക്കുകയാണ്.
പുതിയ ചിത്രങ്ങള്‍
ഏറ്റെടുക്കാത്തത് സംബന്ധിച്ച് അടുത്തിടെ അസിന് വിശദീകരണം നടത്തിയിരുന്നു.
ഇപ്പോള്‍ എല്ലാവരും എന്നെ ലക്കി സ്റ്റാറായി കാണുന്നുണ്ട്, നൂറുകോടി കവിഞ്ഞ
കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ചെയ്തതുകൊണ്ടാണ് ഈ വിശേഷണം. പക്ഷേ
അമേരിക്കയിലേയ്ക്ക് കൂട്ടുകാരുമൊത്തു നടത്തിയ ഒരു യാത്രയ്ക്കിടെ എനിയ്ക്ക്
ചിന്തിയ്ക്കാനുള്ള സമയമുണ്ടായി. അപ്പോഴാണ് കുറച്ചുകൂടി നല്ല വേഷങ്ങള്‍
ചെയ്യണമെന്നും അതിനായി കൂടുതല്‍ സെലക്ടീവാകണമെന്നും എനിയ്ക്ക് തോന്നിയത്
എന്നായിരുന്നു അസിന് പറഞ്ഞത്.