മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തില്‍ നായികയാകും: ശ്രീദേവി
Published on 09 March, 2013
മിസ്റ്റര്‍ ഇന്ത്യ എന്ന പഴയ ബോളിവുഡ് ചിത്രത്തിന്രെ രണ്ടാംഭാഗമായ മിസ്റ്റര്‍
ഇന്ത്യ2 ല്‍ താന്‍ അഭനിയിക്കുമെന്ന് എക്കാലത്തേയും ബോളിവുഡ് സുന്ദരി ശ്രീദേവി
അറിയിച്ചു.
1987ല്‍ അനില്‍ കപൂര്‍ നായകനായി ശ്രീദേവി നായികയായി പ്രേക്ഷക
ഹൃദയങ്ങള്‍ കീഴടക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മിസ്റ്റര്‍ ഇന്ത്യ. ശേഖര്‍
കപൂര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഇന്ത്യ നിര്‍മ്മിച്ചത് ശ്രീദേവിയുടെ
ഭര്‍ത്താവായ ബോണി കപൂര്‍ തന്നെയായിരുന്നു.
`എന്റെ ഭര്‍ത്താവ് ഇപ്പോള്‍ 'നോ
എന്‍ട്രി മെയിന്‍ എന്‍ട്രി' എന്ന ചിത്രത്തിന്രെ തിരക്കിലാണ്. അത്
പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ മിസ്റ്റര്‍ ഇന്ത്യ2ന്രെ ചിത്രീകരണത്തെ കുറിച്ച്
ചിന്തിക്കുകയുള്ളൂ.'ശ്രീദേവി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല