തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് വെറ്ററിനറി ഡോക്ടറുടെ
വേഷത്തില്‍ എത്തുന്നു. ഫെലിക്സ് ജോസഫ് സംവിധാനം ചെയ്യുന്ന വീപ്പിങ് ബോയ് എന്ന
ചിത്രത്തിലാണ് ശ്രീനി മൃഗഡോക്ടറാകുന്നത്. മനുഷ്യസ്നേഹിയായ അദ്ദേഹം ചെറിയ വിഷമം
വന്നാല്‍ പോലും കരഞ്ഞുപോകും. വിഷമം പോലെ സഹദേവന്റെ മറ്റൊരു വികാരമാണ് ഭയം. ചെറിയ
പട്ടിക്കുഞ്ഞിനെ കണ്ടാല്‍ പോലും അയാള്‍ പേടിച്ചോടും.
ഇത്തരത്തിലൊരാള്‍
ചെന്നുചാടുന്ന ഏടാകൂടത്തിന്റെ കഥയാണ് വീപ്പിങ് ബോയ്. സംവിധായകന് തന്നെയാണ്
കഥയും തിരക്കഥയും ഒരുക്കുന്നത്. എബ്രഹാം മാത്യു നിര്‍മിക്കുന്നു.പൊള്ളാച്ചിയിലാണ്
ചിത്രീകരണം നടക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല