ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ
ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ "വിസ്മയം 2011"മെഗാഷോ, കാണികള്‍ക്ക്
മറക്കാനാവാത്ത ഒരു അനുഭവമായി മാറി. ലോകപ്രശസ്ത മജീഷ്യനായ പ്രൊഫ.ഗോപിനാഥ്
മുതുക്കാടും സംഘവും സെപ്റ്റംബര്‍ 18ന് ഞായാറാഴ്ച ഇമ്മാനുവേല്‍ സെന്ററില്‍
തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പാകെ വമ്പിച്ച പ്രകടനം കാഴ്ച വെച്ചു.
റെവ.ഷിബി
അബ്രഹാം പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. കോര്‍ഡിനേറ്റഴ്സ് ആയ
ജോസ്.കെ.ജോര്‍ജ്, ബിജു കോട്ടയം എന്നിവര്‍ സദസിന് സ്വാഗതം ആശംസിച്ചു.
മെഗാ സ്പോണ്‍സേഴ്സായ അബ്രഹാം മാത്യൂ(Siva Indian Restaurant), പോള്‍ സിറിയക്ക്(Anns Grocers), വികാരി
റവ.എ.ടി.തോമസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പ്രോഗ്രാം ഉദ്ഘാടനം
ചെയ്തു.
പ്രൊഫ.മുതുകാടിന്റെ മായാജാല പ്രകടനങ്ങള്‍ , പ്രശസ്ത സിനിമാതാരം ശ്രുതി
ലക്ഷ്മിയുടെ അതിമനോഹരമായ നൃത്തവും പിന്നണി ഗായിക ജോത്സന, ഗായകന് രമേഷ്
ബാബു എന്നിവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, ഹാസ്യതാരങ്ങളായ പ്രകാശ്
പുന്നപ്ര, മനോജ് ഗിന്നസ് എന്നിവരുടെ ഹാസ്യപ്രകടനങ്ങളും
ഒത്തുച്ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ ഒന്നടക്കം കരഘോഷം മുഴക്കി തങ്ങളുടെ
സ്നേഹവും നന്ദിയും രേഖപ്പെടുത്തി.
ഇടവക സെക്രട്ടറി രാജന് ഡാനിയേല്‍ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.
ഹൂസ്റ്റണില്‍ ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ച ഇമ്മാനുവല്‍
ചര്‍ച്ചിനോടും വികാരി റവ.എ.ടി.തോമസിനോടും പ്രൊഫ.മുതുകാട് നന്ദി
പ്രകാശിപ്പിച്ചു.
ഈ പ്രോഗ്രാമോടെ അമേരിക്കയില്‍ വിസ്മയം 2011 മെഗാഷോയ്ക്ക്
തിരശീല വീണു.