സില്‍ക് സ്മിതയുടെ കഥയുമായി വരുന്ന ക്ലൈാമാക്സ് ഉടന്‍ തിയേറ്ററിലേത്തും. ആന്റണി
ഈസ്റ്റ്മാനാണ് ചിത്രത്തിനുവേണ്ടി കഥയൊരുക്കിയിട്ടുള്ളത്. കലൂര്‍
ഡെന്നീസിന്റെതാണ് തിരക്കഥ. അനില്‍ സംവിധാനം ചെയ്യുന്ന ചിത്രം നൈസ് മൂവീസിന്റെ
ബാനറില്‍ പിജെ തോമസാണ് നിര്‍മിക്കുന്നത്.
ചിത്രത്തില്‍ പ്രശസ്ത മോഡലും
ഹിന്ദി നടിയുമായ സനം ഖാനാണ് ക്ലൈമാക്സില്‍ നായികയായെത്തുന്നത്. സബിന്‍ സണ്ണി
എന്ന പുതുമുഖതാരമാണ് നായകനായെത്തുന്നത്. തമിഴ്നടന്‍ രവികാന്ത്, സംവിധായകരായ
വിജി തമ്പി, കെ മധു, തമ്പി കണ്ണന്താനം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കോയമ്പത്തൂര്‍, കൊച്ചി, തൊടുപുഴ, ചെന്നൈ എന്നിവടങ്ങളിലായിരുന്നു ഷൂട്ടിങ്.