പ്രശസ്ത നോവലിസ്റ്റ് കാക്കനാടന്റെ പറങ്കിമലയില്‍ ഭരതന് ഒരുക്കിയ പ്രണയദൃശ്യ
കാവ്യം വീണ്ടും എത്തുന്നു. നവാഗതനായ സെന്നന് പള്ളാശേരിയാണ സംവിധായകന്.
കാക്കനാടന്റെ കഥ യ്ക്ക് സെന്നന് പള്ളാശേരി തിരക്കഥയെഴുതി
സംവിധാനംചെയ്യുന്ന പറങ്കിമല കോതമംഗലത്ത് ചിത്രീകരണം ആരംഭിച്ചു. വി.എസ്.
ഇന്റര്‍നാഷണല്‍ ആന്‍ഡ് കോക്കാട്ട് ഫിലം കമ്പനി എന്നിവയുടെ ബാനറില്‍ വിജിന്‍സ്,
തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന പറങ്കിമലയില്‍ യുവനടന്
ബിയോണ് അപ്പുവായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ യുവതാരം വിനുദാ
ലാല്‍, തങ്കയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. കൊച്ചി സ്വദേശിനിയായ
മേഘ്നയാണ് ശ്രീദേവിയായി എത്തുന്ന മറ്റൊരു പുതുമുഖതാരം. കലാഭവന്‍ മണി, ജഗദീഷ്,
ഇന്ദ്രന്‍സ്, നന്ദുലാല്‍, കളവാണി തിരുമുരുകന്‍, ബിനോയ് പരപ്പനങ്ങാടി, വിഷ്ണു
ഉണ്ണിക്കൃഷ്ണന്, ഗീതാ വിജയന്, കലാരഞ്ജിനി, താരാ കല്യാണ്‍, മിനി റിച്ചാര്‍ഡ്
എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുരുകന്
കാട്ടാക്കടയുടെ വരികള്‍ക്ക് ഈണം പകരുന്നത് അഫ്സല് യൂസഫ് ആണ്. പ്രൊഡ.
കണ്ട്രോളര്- ഇക്ബാല്‍ പാനായിക്കുളം, കാമറ- മണിപ്രസാദ്, ലൈന്‍ പ്രൊഡ്യൂസര്‍-
ജെറോം സെബാസ്റ്റ്യന്‍. എ.എസ്. ദിനേശ്