പ്രശസ്ത ബോളിവുഡ് നടി പിയങ്കചോപ്ര ഏറ്റവും സെക്സിയായ നടിയായി തെരഞ്ഞെടുത്തു.
`ബോളിവുഡ് ലൈഫ്' നടത്തിയ സര്‍വ്വെയിലാണ് നടി ഒന്നാമതെത്തിയത്.
വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 26.5 ശതമാനം പേരും പ്രിയങ്കയെയാണ്
തങ്ങളുടെ താരമായി തെരഞ്ഞെടുത്തത്. തൊട്ടുപിന്നില്‍ കരീന കപൂറാണ്. 24.76 ശതമാനം
വോട്ടു കരീനയ്ക്കു ലഭിച്ചു. 22 ശതമാനം വോട്ട് കത്രീന കെയ്ഫിനു കിട്ടിയപ്പോള്‍
14.69 ശതമാനം വോട്ട് ദീപിക പദുക്കോണിനു ലഭിച്ചു. രണ്ടു ശതമാനം വോട്ടാണ്
ബോളിവുഡിലെ ഹോട്ട് നടി സണ്ണി ലിയോണിനു ലഭിച്ചത്. വിദ്യാ ബാലന്, ചിത്രാംഗദ
സിംഗ്, ബിപാഷ ബസു, അനുഷ്ക ശര്‍മ, റാണി മുഖര്‍ജി എന്നിവര്‍ വളരെ പിന്നിലാണ്.