സാക്രമെന്റോ: എല്‍ഡൊറാഡോ ഹില്‍സില്‍ താമസിക്കുന്ന കയ്യാലയ്ക്കകം മാത്യുവിന്റേയും മിനിയുടേയും
മകള്‍ ബീയങ്ക മാത്യു (19 വയസ്) ലാസ്വേഗാസിലേക്കുള്ള യാത്രയ്ക്കിടയില്‍ കാലിഫോര്‍ണിയ
നെവാഡ ബോര്‍ഡറിലുള്ള മൗണ്ടെയിന് പാസ്സില്‍ വെച്ച് വാഹനാപകടത്തില്‍ മരണമടഞ്ഞു. ബീയങ്കയും കുടുംബവും ലാസ്വേഗസിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്നവഴിയാണ് അവര്‍ സഞ്ചരിച്ചിരുന്ന ഹോണ്ടാ ഒഡിസ്സിയും ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. മെയ് 28-ന് ശനിയാഴ്ച ഫോള്സെം ഗ്രീന്‍വാലി ഫ്യൂണറല്‍ ഹോമില്‍ രാവിലെ 10 മണിക്ക് വ്യൂവിഗും, ഉച്ചയ്ക്ക് ഒരുമണിക്ക് ഫോള്‍സം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് സംസ്കാര പ്രാര്‍ത്ഥനാ ചടങ്ങുകളും തുടര്‍ന്ന് ഫോള്‍സം ഗ്രീന്‍വാലി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകളും നടത്തുന്നതായിരിക്കും. |
|