നോര്‍ത്ത്ലേക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ്
ഇടവകയില്‍ ആണ്ടുതോറും ആഘോഷിച്ചുവരുന്ന പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ
326-മത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ രണ്ടാം തീയതി ഞായറാഴ്ച പൂര്‍വ്വാധികം
ഭംഗിയായി കൊണ്ടാടുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും
തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, പരിശുദ്ധ ബാവായോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും,
അപേക്ഷകളും നടത്തുന്നതാണ്. പരിശുദ്ധ ബാവായുടെ മധ്യസഥതയാല് അനുഗ്രഹങ്ങള്‍
പ്രാപിക്കുവാന്‍ വിശ്വാസികളേവരും നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിക്കണമെന്ന്
ബഹുമാനപ്പെട്ട വികാരിയും, മറ്റ് ഭാരവാഹികളും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.
പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി റെന്ഞ്ചി വര്‍ഗീസ് അറിയിച്ചതാണിത്.