നടനും സമവിധായകനുമായ ലാലിന്റെ പുത്രന് ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ
സൗഹൃദത്തിന്റെ, ആത്മബന്ധത്തിന്റെ കഥപറയുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിലൂടെയാണ് ഈ
ചിത്രത്തിന്റെ കഥാവികസനം. ഇവിടത്തെ കുറച്ചു ചെറുപ്പക്കാര്‍. ജീവിതം
അവര്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായപ്പോഴാണ് എന്തെങ്കിലുമൊക്കെ ചെയ്തു പത്തു
കാശുണ്ടാക്കണമെന്ന വിചാരമുണ്ടാകുന്നത്.
ആസിഫ് അലി, ഭാവന, ബാബുരാജ്,
ശ്രീനാഥ് ഭാസി, ബാലു, അര്‍ച്ചനാ കവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ലാല്‍,
സിദ്ധിഖ്, സുരേഷ് കൃഷ്ണ, നസീം എന്നിവര്‍ പുണ്യാളന്മാരെയും
അവതരിപ്പിക്കുന്നു.ഇവര്‍ക്കു പുറമേ പ്രശസ്ത സംവിധായകന് ജോയ് മാത്യു, പൊന്നമ്മ
ബാബു, ബേബി ലുലു മുഹമ്മദ്, റയണ് രാജ് എന്നിവരും ഈ ചിത്രത്തിലെ
താരങ്ങളാണ്.
രചന- ലാല്‍ ജൂനിയര്‍. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം
പകര്‍ന്നിരിക്കുന്നത് ദീപക് ദേവാണ്. ആല്‍ബിയാണ് ഛായാഗ്രഹണം. എസ്.ജെ.എം
എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം എന്നിവര്‍
ചേര്‍ന്നു നിര്‍മിക്കുന്നു. - വാഴൂര്‍ ജോസ്