ഡല്‍ഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ പണിമുടക്കുന്നു
Published on 29 September, 2011
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ പണിമുടക്കുന്നു. കേശവ് പുരം പോലീസ് സ്റ്റേഷനില്‍
അഭിഭാഷകര്‍ക്കെതിരേ കള്ളക്കേസുണ്ടാക്കി എഫ്ഐആര്‍ ഫയല്‍
ചെയ്തുവെന്നാരോപിച്ചാണ് പ്രതിഷേധം. സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിജയ് വാട്സനെ
മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം അഭിഭാഷകര്‍ക്കെതിരേ എഫ്ഐആര്‍
ഫയല്‍ ചെയ്തത്.
രോഹിണി കോടതിയിലെ അഭിഭാഷകരാണ് പ്രതിസ്ഥാനത്തുള്ളത്. മോട്ടോര്‍ ആക്സിഡന്റ്
ട്രിബ്യൂണലില്‍ ഹാജരാകാനെത്തിയപ്പോള്‍ അഭിഭാഷകര്‍ മര്‍ദിക്കുകയും യൂണിഫോം
വലിച്ചുകീറുകയും ചെയ്തുവെന്നാണ് വിജയ് വാട്സന്റെ പരാതി. ഡല്‍ഹിയിലെ ആറ്
ജില്ലാ കോടതികളിലെയും അഭിഭാഷകര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല