(രബീന്ദ്രനാ ഥ ടഗോറിന്റെ ഗീതാഞ് ജലിക്ക്
നോബല്‍ സമ്മാനം ലഭിച്ചിട്ട് നൂറു വര്‍ഷം തികയുന്നു; 1913ല്‍നൊബേല്‍ സമ്മാനം
ലഭിച്ച ടഗോറാണ് യൂറോപ്യനല്ലാത്ത ആദ്യ നൊബേല്‍ പുരസ്‌കാരജേതാവ്;
ഗീതാഞ്ജലിയിലെ വരികളെല്ലാം ആത്മീയതയുടെ നറും പ്രകൃതി ഭാവങ്ങളും
പ്രതിരൂപങ്ങളും ഇഴ നെയ്യുന്ന മോഹന ചിത്രങ്ങളാണ്.ഹൃദയ ഭേദക ജീവിത
ദുരിതങ്ങളുടെ ഘട്ടങ്ങളില്‍ വിശ്വശില്പിക്ക് സമര്‍പ്പിക്കുന്ന
സംഗീതാര്‍ച്ചനകളാണ് ഗീതാഞ്ജലി. അതിലെ light, my light എന്ന കവിതയുടെ അനുകരണ
തര്‍ജ്ജുമാ ശ്രമം))
ഓ... എന്റെ പ്രിയതേ; പ്രകാശമേ,
എന്റെ കതിരൊളിയേ, വിശ്വ ദീപമേ,
കണ്‍കളിലുമ്മവയ്ക്കും അരുണകിരണമേ,
ഹൃദയമധുരമാം വെളിച്ചമേ,
മമ ജീവത് ബിന്ദുവില്‍
പ്രഭാപൂരമിതു നര്‍ത്തനമാടുന്നൂ;
എന്‍ ഹൃദയേശ്വരീ;
ഈ പൊല്‍നാളം
എന്റെ പ്രണയത്തമ്പുരുക്കമ്പികളില്‍
ശ്രുതി മീട്ടുന്നൂ;
അന്നേരം ആകാശ വാതില്‍തുറക്കുന്നൂ,
കാറ്റു കാനനക്കരുത്തായ് പായുന്നൂ,
പൊട്ടിച്ചിരി ഭൂതലമാകെ പടരുന്നൂ;
പ്രകാശ സമുദ്രത്തില്‍ ചിത്രശലഭങ്ങള്‍
പായക്കപ്പലുകള്‍ വിരിയിക്കുന്നൂ,
ലില്ലിപ്പൂക്കളും മുല്ലപ്പൂക്കളും
വെളിച്ചതരംഗ നിരകളില്‍
നുരഞ്ഞു വിരിയൂന്നൂ;
ഓരോ മേഘ നിരകളിലും കതിരൊളി
സ്വര്‍ണ്ണ പാളിയായ്ചിതറുന്നൂ;
എന്റെ ഓമനേ,
നിറയെ വെളിച്ചം
മുത്തുകള്‍ വാരി വിതറുന്നൂ;
ഇലകളില്‍ നിന്നിലകളിലേക്ക്
പൊട്ടിച്ചിരി പടരുന്നു,
എന്റെ ഓമനേ,
അതിരുകാണാ പ്രസാദവും പ്രസരിക്കുന്നൂ;
സ്വര്‍ഗ്ഗ നദിയായ്
അതു തീരങ്ങളെ മുക്കുന്നൂ,
ആനന്ദപ്രളയം
കണ്ണെത്താ ദൂര ദൂരങ്ങളോളവും...