പാലക്കാട്: ഇക്കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന താന്‍ ഇനി
കേരളത്തിലെ ജനങ്ങളുടെ ശബ്ദമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്
അച്യുതാനന്ദന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ മഠയത്തരമാണ് നിയമസഭ
തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലേറ്റ പരാജയത്തിന് കാരണം. നേരിയ ശതമാനം
വോട്ടുകള്‍ക്ക് നഷ്ടമായ ഈ മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന് ഭരണം
നഷ്ടമാക്കിയതെന്നതിനാല് മഠയത്തരത്തിന്റെ ആഴം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി. മലമ്പുഴയില്‍ നല്കി സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്.
തന്റെ ബന്ധുവിന് ചട്ടവിരുദ്ധമായി ഭൂമി നല്‍കിയെന്ന വാര്‍ത്ത വ്യാജ
പ്രചാരണമാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല