തന്റെ വിവാഹം ഈവര്‍ഷം അവസാനം നടക്കുമെന്ന് നടി ആന്‍ അഗസ്റ്റിന്. ഛായാഗ്രാഹകനായ
ജോമോന് ടി ജോണുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഫെബ്രുവരി ഒമ്പത് കോഴിക്കോട് വെച്ച്
നടന്നെങ്കിലും ഇതുവരെ കല്യാണതിയ്യതി ഉറപ്പിച്ചിട്ടില്ല. തീര്‍ച്ചയായും ജോയും ഞാനും
തമ്മിലുള്ള വിവാഹം നടക്കും.
എന്നാല്‍ ഡേറ്റിങിനും കറങ്ങാനും ഞങ്ങള്‍ രണ്ടു
പേര്‍ക്കും സമയമില്ലെന്നും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആന്‍
മനസ്സ് തുറന്നു. ഇല്ലാത്തൊരു പ്രണയവും ചില ഗോസിപ്പുകളുമാണ് രണ്ടു പേരെയും
വിവാഹനിശ്ചയം വരെയെത്തിച്ചത്. പരിചയപ്പെട്ട് രണ്ടാഴ്ചക്കുള്ളില്‍ തന്നെ വിവാഹം
കഴിയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇരുവീട്ടുകാരും വിവാഹത്തിന് പൂര്‍ണ്ണ
സമ്മതമാണെന്നും ആന്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല