പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മേനകയുടെ മകള്‍ കീര്‍ത്തി അഭിനയിക്കുന്നു. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകന്. ഗീത, അഞ്ജലി എന്നീ ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒരു വേഷമാണ് കീര്‍ത്തിക്ക്.
മോഹന്‍ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ആദ്യ സിനിമയില്‍ കീര്‍ത്തിക്ക് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ നായികയായി മേനകയും അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാന്, മഹാസമുദ്രം ഉള്‍പ്പെടെ നിരവധി മോഹന്‍ലാല്‍ സിനിമയുടെ നിര്‍മ്മാതാവാണ് സുരേഷ്കുമാര്‍. സെവന് ആര്‍ട്സിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. ഡോ.സണ്ണി എന്ന സൈക്യാട്രിസ്റ്റിന്റെ വേഷമാണ് മോഹന്‍ലാലിന്.
ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്കുമാറിന്റെയും മേനകയുടെയും ഇളയ മകളാണ് വീട്ടുകാര്‍ ഗായി എന്നുവിളിക്കുന്ന കീര്‍ത്തി. ചെന്നൈയിലും ലണ്ടനിലും ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് പഠിച്ചതിനുശേഷമാണ് സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്.