കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ ഫ്‌ളോറിഡ കണ്‍വന്‍ഷനു ഇ-മലയാളിയുടെ ആശംസകള്‍
ഗീതാവചനങ്ങള്‍
(ഇ-മലയാളിക്ക് വേണ്ടി തയ്യാറാക്കിയത്: സുധീര്‍ പണിക്കവീട്ടില്‍)
ഭരതീയ ദര്‍ശനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണു ഭഗവത് ഗീത.
മഹാഭാരതത്തിലെ ഭീഷമ പര്‍വത്തിലെ ഇരുപത്തിയഞ്ച് മുതല്‍ നാല്‍പ്പത്തിരണ്ട്
വരെയുള്ള പതിനെട്ട് അദ്ധ്യായങ്ങളിലായി ഈ ഗീതാമ്രുതം പരന്നൊഴുകുന്നു.
എഴുന്നൂറു ശ്ലോകങ്ങളാണിതിലുള്ളത്. ജന്മനാല്‍ അന്ധനായ
ധ്രുതരാഷ്റ്റ്രര്‍ക്ക് ഭാരതയുദ്ധംകാണുവാന്‍ ആഗ്രഹമുണ്ടെങ്കില്‍
യോഗക്തിയാല്‍ കാഴ്ച്ച നല്‍കാമെന്ന് വേദവ്യാസമഹര്‍ഷി പറഞ്ഞിരുന്നു. എന്നാല്‍
യുദ്ധം കാണാന്‍ താല്‍പ്പര്യമില്ലെന്നും വിവരങ്ങള്‍ കേട്ടറിഞ്ഞാല്‍
മതിയെന്നും പറഞ്ഞതനുസരിച്ച് യുദ്ധം കാണാനും കേള്‍ക്കാനുമുള്ള കഴിവ്
ധ്രുതരാഷ്റ്റ്രരുടെ മന്ത്രിയായ സഞ്ജയനു നല്‍കി.
യുദ്ധം കാണാന്‍ ആഗ്രഹമില്ലെന്ന് ധ്രുതരാഷ്റ്റ്രര്‍ പറഞ്ഞെങ്കിലും
അര്‍ജുനന്റെ അമ്പ് കൊണ്ട് ഭീഷ്മര്‍ നിലം പതിച്ചുവെന്ന് കേട്ടപ്പോള്‍
ധ്രുതരാഷ്റ്റ്രര്‍ക്ക് യുദ്ധക്കളത്തില്‍ നടക്കുന്നത് എന്താണെന്നറിയാന്‍
ആഗ്രഹമുണ്ടായി.
അത് പ്രകാരം ധ്രുത്രരാഷ്റ്റ്രര്‍ ചോദിക്കുന്ന ചോദ്യവും അതിനു സഞ്ജയന്‍
നല്‍കുന്ന വിവരണങ്ങളിലൂടെയും നമ്മള്‍ ഭഗവാന്റെ ഗീതം എന്ന ഗീതാ വചനങ്ങള്‍
അറിയുന്നു. യുദ്ധം ആരംഭിക്കുന്നതിനു മുമ്പാണു് കുരുക്ഷേത്രത്തില്‍ വച്ച്
ഭഗവാന്‍ ക്രുഷ്ണന്‍ അര്‍ജുനനെ ഗീത ഉപദേശിക്കുന്നത്. സഞ്ജയന്‍ ആ വിവരങ്ങള്‍
ധ്രുതരാഷ്റ്റ്രരോട് പറയുന്നത് യുദ്ധം കഴിഞ്ഞ് പത്ത് ദിവസത്തിനു ശേഷമാണു.
ഭക്തി-കര്‍മ്മ-ജ്ഞാന യോഗങ്ങളെ ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നു. നിഷ്‌കാമ
കര്‍മ്മവും വിഭിന്ന ധര്‍മ്മ മര്‍ഗങ്ങളുടെ സമന്വയവും ഗീതയുടെ വിശേഷ
ലക്ഷണങ്ങളാണെന്ന് സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗീത
ഉപനിഷത്തുക്കളുടെ സംഗ്രഹമായും കണക്കാക്കപ്പെടുന്നു.
കുരുക്ഷേത്ര ഭൂവില്‍ കര്‍ത്തവ്യമൂഢനായി ബുദ്ധിയും മനസ്സും തളര്‍ന്നിരുന്ന
പാണ്ഡവ രാജകുമാരനെ കര്‍മ്മനിരതനാക്കുന്ന ഉപദേശങ്ങള്‍ ഇന്ന്
മനുഷ്യസമൂഹത്തിനു വളരെ പ്രയോജനകരമായേക്കാം. ദുര്യോധനന്‍ എന്ന കൗരവ
രാജകുമാരന്റെ സ്വാര്‍ത്ഥതയാണു യുദ്ധത്തില്‍ കലാശിച്ചത്. ഇന്ന് മനുഷ്യന്‍
അന്ന്‌ത്തേക്കാള്‍ സ്വാര്‍ത്ഥനാണു. തന്മൂലം ലോകത്തില്‍ കലഹങ്ങള്‍
ഉണ്ടാകുന്നു.
മുമ്പെവിടെയൊ വായിച്ചതായി ഓര്‍ക്കുന്നു, അമേരിക്കയിലെ 186
യൂണിവേഴ്‌സിറ്റികളിലെ സിലബസ്സില്‍ ഗീത ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്.
ഏകദേശം രണ്ട് മില്ലണ്‍ അമേരിക്കന്‍ ജനത യോഗചര്യകള്‍ അഭ്യസിക്കുന്നുവെന്ന്.
22% അമേരിക്കന്‍ ജനത സസ്യഭുക്കുകളണെന്ന്. ഗീതയിലെ പ്രധാനപ്പെട്ട ചില
വാക്യങ്ങള്‍ ഇവിടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു. എല്ലാ പ്രധാനപ്പെട്ട
വചനങ്ങളും ഈ കൊച്ചു ലേനത്തില്‍ ഉള്‍പ്പെടുത്തുക അസാദ്ധ്യമാണെന്നറിയാമല്ലോ.
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവ:
മാമകാ: പാണ്ഡവാശ്‌ചൈവ
കിമുകുര്‍വത് സഞ്ജയ (ഇതാണു ഗീതയിലെ തുടക്ക വാക്യം. ധ്രുത്രാഷ്റ്റ്രര്‍
സഞ്ജയനോട് ചോദിക്കുന്നു. അല്ലയോ സഞ്ജയ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി
എത്തിയിട്ടുള്ള എന്റെ ആള്‍ക്കാരും പാണ്ഡവന്മാരും എന്തു ചെയ്തു.)
സഞ്ജയ്ന്‍ യുദ്ധഭൂമിയിലെ സംഭവങ്ങള്‍ വിവരിക്കുന്നു. സ്വന്തക്കാരേയും
ബന്ധക്കാരേയും കണ്ട് വിഷാദമൂകനായി അമ്പും വില്ലും തഴെയിട്ട്
തേര്‍ത്തട്ടില്‍ അര്‍ജുനനന്‍ തളര്‍ന്നിരുന്നപ്പോള്‍ ക്രുഷ്ണന്‍ അര്‍ജുനനെ
ഉപദേശിക്കുന്നത് വിവരിക്കുന്നു.
ബാക്കി ഭാഗം അക്ഷര തെറ്റ് കൂടാതെ വായിക്കാന്‍ പി.ഡി.എഫില്‍ ക്ലിക്ക് ചെയ്യുക
