കറപുരണ്ട ഒരു ട്രെയിന്‍ യാത്ര (ചെറുകഥ: എ.സി. ജോര്‍ജ്)

Published on 11 July, 2013
കറപുരണ്ട ഒരു ട്രെയിന്‍ യാത്ര (ചെറുകഥ: എ.സി. ജോര്‍ജ്)
ചാക്കോച്ചനും എല്‍സമ്മയും നാട്ടില്‍ നിന്ന് വിവാഹിതരായി അമേരിക്കയിലെ ഹ്യൂസ്റ്റനില്‍ വന്നു താമസമാക്കിയിട്ട് ഏകദേശം പതിനഞ്ചു വര്‍ഷത്തോളമായി. ചാക്കോച്ചന്‍-എല്‍സമ്മ ദമ്പതികള്‍ക്ക് സ്ക്കൂളില്‍ പോകുന്ന രണ്ടു കുട്ടികള്‍ നിഖിലും, ജൂലിയും. എല്‍സമ്മ ഹ്യൂസ്റ്റനിലെ മെത്തോഡിറ്റ്്‌സ ്് ഹോസ്പിറ്റലിലെ നഴ്‌സാണ്. ചാക്കോച്ചന്‍ ഹ്യൂസ്റ്റനിലെ റിലയന്‍സ് പെട്രോകെമിക്കല്‍ കമ്പനിയിലെ സെക്യൂരിറ്റി ഗാര്‍ഡാണ്.

കുട്ടികളുടെ സ്ക്കൂളടച്ചു. സമ്മര്‍ ഒഴിവുകാലം ചാക്കോച്ചന്‍-എല്‍സമ്മ ദമ്പതിമാര്‍ കുടുംബസഹിതം നാട്ടിലെ മൂവാറ്റുപുഴയില്‍ പോയി വീട്ടുകാരേയും ബന്ധുക്കളേയുമൊക്കെ കണ്ട് ഒരുമാസക്കാലം അവിടെയൊക്കെ ചെലവഴിക്കാമെന്നു കരുതി. ഹ്യൂസ്റ്റനിലെ ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ കൊച്ചിന്‍ എയര്‍പോര്‍ട്ടിലെത്തി. നാട്ടില്‍ ‘യങ്കര ചൂട്, പൊടിപടലങ്ങള്‍, വാഹനങ്ങളുടെ നിലയ്ക്കാത്ത ഹോണടി. കൊച്ചിയില്‍ സ്വീകരിക്കാനെത്തിയ ചേട്ടന്റെ വാഹനത്തില്‍ മൂവാറ്റുപുഴയിലെ തറവാട് വീട്ടിലെത്തി. രണ്ടു ദിവസത്തെ ‘യങ്കര യാത്രാക്ഷീണം. മേലുനൊമ്പരം, എങ്കിലും നാട്ടിലെ ചക്കപ്പഴവും മാങ്ങാപഴവും പൈനാപ്പിളും കപ്പപുഴുക്കും കുറച്ചധികം അടിച്ചുകേറ്റി. എല്‍സമ്മക്കും കുട്ടികള്‍ നിഖിലിനും ജൂലിക്കും വയറ്റുവേദന, ഒഴിച്ചില്‍. കക്കൂസില്‍ നിന്നും ഇറങ്ങാന്‍ വയ്യാത്ത അവസ്ഥ. ചാക്കോച്ചനും ഇതൊക്കെ ആര്‍ത്തിയോടെ വലിച്ചുവാരി തിന്നെങ്കിലും വയറ്റില്‍ വലിയ കുഴപ്പമുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടും പുറത്തേക്കുള്ള ഒരു യാത്രയിലും ‘ാര്യയും കുട്ടികളും താല്‍പ്പര്യം കാണിച്ചില്ല. ചാക്കോച്ചന്‍ ഒറ്റയ്ക്ക് ഷൊറണൂരിലുള്ള ഒരു പൂര്‍വ്വകാല സുഹൃത്തിന്റെ ‘വനം സന്ദര്‍ശിക്കാനായി പ്ലാനിട്ടു. മൂവാറ്റുപുഴയില്‍ നിന്ന് എയര്‍കണ്ടീഷന്‍ ലൊ-ഫേ്‌ളോര്‍ ബസില്‍ കയറി ആലുവയിലെത്തി ട്രെയിനില്‍ ഷൊര്‍ണൂര്‍ക്ക് പോകുകയാണ് പ്ലാന്‍. പഴയ ബസ്-ട്രെയിന്‍ യാത്രയുടെ ഒരുന്തും തള്ളുമൊക്കെയുണ്ടെങ്കിലും അതിലെ ഒരു ഗൃഹാതുര ഓര്‍മ്മകളും പ്രത്യേകം ലേഡീസിനെ തൊട്ടുരുമ്മിയുള്ള ഒരു മധുര യാത്രാ സ്മരണകളും അയാളെ തേടിയെത്തി. 

ആലുവ റെയില്‍വെ സ്റ്റേഷനിലെത്തിയ ചാക്കോച്ചന്‍ വടക്കോട്ടുപോകുന്ന നാഗര്‍കോവില്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് നോക്കി നില്‍ക്കുകയായിരുന്നു. പെട്ടെന്ന് തോളത്ത് ആരോ തട്ടി. ചാക്കോച്ചന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുസ്‌മേരവദനനായ തന്റെ ഒരു പഴയകാല സുഹൃത്ത് തോമാച്ചന്‍ പ്ലാറ്റ്‌ഫോമില്‍ തൊട്ടടുത്ത്. “എന്നാണ് അമേരിക്കയില്‍ നിന്നെത്തിയത്? എത്രകാലത്തെ അവധിയുണ്ട്? “ തോമാച്ചന്‍ ചോദിച്ചു. പരസ്പരം വിശേഷങ്ങള്‍ കൈമാറി.

ഏതായാലും ചാക്കോച്ചാ താന്‍ ബാംഗ്ലൂര്‍ എക്‌സ്പ്രസില്‍ വടക്കോട്ടാണ് യാത്രയെന്നറിഞ്ഞതില്‍ സന്തോഷം. ഞാനെന്റെ കസിന്‍ സിസ്റ്ററിനെ വണ്ടികേറ്റി ബാംഗ്ലൂരിലേക്കയക്കാന്‍ വന്നതാണ്. എനിക്കല്‍പ്പം തിരക്കുണ്ട്. ട്രെയിന്‍ ലേറ്റായതിനാല്‍ അതുവരെ നില്‍ക്കാന്‍ നേരവുമില്ല. ഈ തിരക്കിനിടയില്‍ ചാക്കോച്ചന്‍ അവളെയൊന്ന് ലഗേജ് പിടിയ്ക്കാനും, ട്രെയിനില്‍ കയറ്റാനും പറ്റുമെങ്കില്‍ ഒരു റിസര്‍വേഷന്‍ സീറ്റ് ട്രെയിനില്‍ തരപ്പെടുത്താനും സഹായിക്കണം. ചാക്കോച്ചന്‍ തോമാച്ചന്റെ അ‘്യര്‍ത്ഥനയെ മാനിച്ച് തലകുലുക്കി.

വല്ല പടുകിഴവിയേയും തീവണ്ടി കയറ്റിവിടാനുള്ള ചുമതല തന്നില്‍ അര്‍പ്പിച്ച് തടിതപ്പാനാണ് ഇഷ്ടന്റെ പ്ലാന്‍ - മനസ്സില്‍ ചിന്തിച്ചു.

വാ.. ഞാന്‍ കസിന്‍സിസ്റ്ററെ ചാക്കോച്ചനെ ഒന്ന് പരിചയപ്പെടുത്താം. പ്ലാറ്റ്‌ഫോറത്തിന്റെ ഒരറ്റത്തുനിന്നും കസിന്‍സിസ്റ്ററെ തേടി തോമാച്ചനെ അനുഗമിച്ചു. അവിടെ ഓരോ കിളവിയേയും കാണുമ്പോള്‍ ചിന്തിച്ചു ഇതായിരിക്കാം പടുകിഴവി കക്ഷി. 

ഓ.. അവിടെ തനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. കണ്ണുതള്ളിപ്പോയി. ഹൃദയമിടിപ്പ് കൂടി. നല്ല പൂക്കള്‍ സ്‌കെര്‍ട്ടും ചുവന്ന സെക്‌സി ബ്ലൗസും ധരിച്ച് ഒരു അപ്‌സരസ്സ്. തലയിലൂടെ വളച്ചുവെച്ചിരിക്കുന്ന ഇയര്‍ഫോണ്‍, എം.പി.ത്രീ സ്റ്റീരിയോവില്‍ നിന്നു വരുന്ന ഡിസ്‌ക്കൊ ഗാനം അവള്‍ ആസ്വദിക്കുന്നു.

ഇതാണ് കക്ഷി. ബിന്‍സി, എന്റെ അങ്കിളിന്റെ മോളാണ്. ബാംഗ്ലൂരില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ മെഡിസിനു പഠിക്കുന്നു. ചാക്കോച്ചന്‍ കക്ഷിയെ നോക്കി. തുള്ളി തുളുമ്പി നില്‍ക്കുന്ന യൗവ്വനം. മാതളനാരങ്ങാ നിറം. തൊണ്ടിപഴം പോലെ തേന്‍ വഴിയുന്ന ചെഞ്ചോരചുണ്ടുകള്‍. എന്തു മാദക സൗന്ദര്യം. എന്റെ തോമാച്ചാ - "യു മെയിഡ് മൈ ഡെ'. നല്ലതു വല്ലതും ഒരു ദിവസം വന്നുഭവിക്കുമ്പോള്‍ അമേരിക്കയില്‍ പറയുമ്പോലെ ചാക്കോച്ചനും ചിന്തിച്ചു.

"നൈസ് ടു മീറ്റ് യു അങ്കിള്‍' - ബിന്‍സി ഷെയ്ക്ക്ഹാന്‍ഡ് തരാന്‍ കൈ നീട്ടി. ചാക്കോച്ചന്‍ ഒന്നു ഞെട്ടുകയും ചമ്മുകയും ചെയ്തു. കാരണം ഈ സുന്ദരി കുയിലിപെണ്ണ് അങ്കിളെന്നു വിളിച്ച് തരം താഴ്ത്തിയപ്പോള്‍ ഒരു വല്ലായ്മ. 

എടി.. ബിന്‍സി നീ ചാക്കോച്ചനെ അങ്കിളാക്കിയൊ.. ഒരല്‍പ്പം കഷണ്ടിയും നരയും ഉണ്ടെന്നുകരുതി ഇവനെ അങ്കിളാക്കണ്ട. തോമാച്ചന്‍ രക്ഷക്കെത്തി. പിന്നീടങ്ങോട്ട് അവളുടെ വിളി ചാക്കോച്ചന്‍ ചേട്ടാ എന്നാക്കി. തോമാച്ചന്‍ സുന്ദരിക്കുട്ടി ബിന്‍സിയെ ചാക്കോച്ചന്റെ സംരക്ഷണത്തിലേല്‍പ്പിച്ച് യാത്ര പറഞ്ഞു പോയി.

താമസിയാതെ അവര്‍ക്കു പോകേണ്ട ബാംഗ്ലൂര്‍ എക്‌സ്പ്രസ് പ്ലാറ്റുഫോറത്തിലെത്തി. ബിന്‍സിയുടെ സ്യൂട്ട്‌കേസും ബാഗും തൂക്കി അവളോട് തോളുരുമ്മി നീണ്ടകാലത്തെ കമിതാക്കളെ പോലെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് തിക്കിതിരക്കി കേറി. അവളുമായി ചേര്‍ന്ന് തൊട്ടുരുമ്മി നടക്കുമ്പോള്‍ ചാക്കേച്ചന്റെ ദേഹത്തുകൂടി ഒരു പോസിറ്റീവ് എനര്‍ജിയും വൈദ്യുതിയും പായുന്നപോലെ. ഒരു സുഗന്ധം ഒരു മാദക ഗന്ധം. ദേഹമാകെ ഒരു കോരിത്തരിപ്പ് - ഒരു പുളകം. ചുറ്റും നോക്കി. പരിചയക്കാര്‍ അല്ലെങ്കില്‍ വല്ല സദാചാര പോലീസുകാരും കണ്ടാല്‍ മതി. സംഗതി ആകെ കുഴപ്പമാകും. ‘ാര്യയുടെ ചെവിയിലെത്തിയാല്‍ ഒരു കുടുംബകലഹത്തിന് അതുമതി. ഒരുപക്ഷെ നാട്ടിലെ വെക്കേഷനും വെട്ടിച്ചുരുക്കി അമേരിക്കയിലെ ഹ്യൂസ്റ്റനിലേക്ക് ഉടന്‍ മടങ്ങേണ്ടിയും വരും.

"പ്രായമിത്രേം ആയിട്ടും ഒരു സാരിതുമ്പ് കണ്ടാല്‍ മതി ഇതിയാന്റെ സമനില തെറ്റും'. ഭാര്യ പലപ്പോഴും പറയാറുള്ള കമന്റ് ചാക്കോച്ചന്‍ ഓര്‍ത്തു.

സംഗതി ആകെ കുഴഞ്ഞു. ദേ വരുന്നു ട്രെയിനിലെ ടിടിആര്‍. ഭാര്യാവീടിന്റെ അയല്‍വാസിയായ പിള്ളച്ചേട്ടനാണ്. ഇനി രക്ഷയില്ല. തന്റെ ഭാര്യയുടെ ചെവിയില്‍ ചെന്നു പെട്ടതുതന്നെ.

ഇതാരാ? പിള്ള തിരക്കി. ചേട്ടന്റെ കസിനാ. ബിന്‍സി പതറാതെ പറഞ്ഞു. അര്‍ത്ഥഗര്‍ഭമായി ഒന്നിരുത്തി മൂളിയിട്ട് പിള്ള നടന്നു. ഏതായാലും സീറ്റില്‍ ഞങ്ങള്‍ തൊട്ടുരുമ്മി തന്നെയിരുന്നു. അവളുടെ ശരീരസ്പര്‍ശനം ചാക്കോച്ചനെ കോരിത്തരിപ്പിച്ചു. മറ്റ് സഹയാത്രികര്‍ ചാക്കോച്ചനെയും ബിന്‍സിയെയും മാറിമാറി നോക്കി എന്തോ അടക്കം പറയുന്നു. ഈ തൈകിളവന് എങ്ങനെ ഈ ചെറുപ്പക്കാരി അപ്‌സരസ്സിനെ കിട്ടി എന്നായിരിക്കും അവര്‍ ചിന്തിക്കുന്നതും പിറുപിറുക്കുന്നതും. ചില ചെറുപ്പക്കാര്‍ അസൂയയോടെ ചാക്കോച്ചനെ നോക്കുന്നതായി തോന്നിയപ്പോള്‍ ഒന്നുകൂടി ഗമയോടെ ചാക്കോച്ചന്‍ ബിന്‍സിയോട് ചേര്‍ന്നിരുന്നു. എവിടെന്നാകും ഈ കെളവന്‍ ഈ മധുരക്കനിയെ ചാക്കിട്ട് പൊക്കിക്കൊണ്ടു പോകുന്നത് എന്നാകും ഈ ചില അസൂയക്കാരായ സദാചാര പോലീസുകാരുടെ നോട്ടത്തിന്റെ അര്‍ത്ഥം. തരം കിട്ടിയാല്‍ ഈ സദാചാര പോലീസുകാരും സുവിശേഷകരും എന്തിനേയും ഏതിനേയും എവിടേയും പൊക്കും. ചാക്കോച്ചന്റെ ബൗദ്ധിക മനസ്സ് മന്ത്രിച്ചു. 

ബിന്‍സി എന്ന പൊന്നിന്‍ചിലങ്ക വാചാലമായി കൊഞ്ചി കൊഞ്ചി മൊഴിയാന്‍ തുടങ്ങി. എന്തൊരു..മധൂര തേന്‍മൊഴി.. ദൈവമേ.. ഈ യാത്ര അവസാനിയ്ക്കാതിരുന്നെങ്കില്‍ ചാക്കോച്ചന്‍ മധൂരസ്വപ്നം കണ്ടു.

അരമണിക്കൂറിനകം ചാക്കോച്ചനിറങ്ങേണ്ട ഷൊര്‍ണൂര്‍ സ്റ്റേഷനെത്തുമെന്ന് ബിന്‍സിയെ ഓര്‍മ്മിപ്പിച്ചു. വേണ്ട,.. അവിടെ ഇറങ്ങേണ്ട ചാക്കോച്ചന്‍ ചേട്ടാ.. ബാംഗ്ലൂരിനു വരൂ. രണ്ടു ദിവസം അവിടെ താമസിച്ചിട്ട് ഹ്യൂസ്റ്റനിലെയും അമേരിക്കയിലെയും ഒക്കെ വിശേഷങ്ങള്‍ പറഞ്ഞിട്ടു മടങ്ങാം. ബിന്‍സി ചാക്കോച്ചന്റെ കൈയ്യില്‍ മുറുകെ പിടിച്ചിട്ട് പറഞ്ഞു. അതിനിടയില്‍ രണ്ടു ഗ്ലാസ് നല്ല ചൂടുകാപ്പി ട്രെയിനിലെ കാപ്പി വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങി. ഒരു കപ്പ് ബിന്‍സിയും കുടിക്കാന്‍ തുടങ്ങി. ട്രെയിന്‍ ഒരു ചെറിയ പാലത്തിലേക്ക് കയറിയപ്പോള്‍ ഒരു കുലുക്കമുണ്ടായി. ആ കുലുക്കത്തില്‍ ബിന്‍സി കുടിച്ചിരുന്ന കാപ്പി കുറച്ചധികം സ്പില്ലായി ബിന്‍സിയുടെ മാറിലും തുടയിലും വീണു. അതുപോലെ ചാക്കോച്ചന്റെ പ്ലാസ്റ്റിക് ഗ്ലാസിലെ കാപ്പി ചാക്കോച്ചന്റെ പാന്റ്‌സിന്റെ മുന്നിലും വീണു. കാപ്പി വീണിടത്തെല്ലാം കാപ്പികറയായി. അധികം താമസിയാതെ തീവണ്ടി ഷൊറണൂര്‍ പ്ലാറ്റുഫോറത്തിലെത്തി. കൈവീശി ആ സൗന്ദര്യധാമത്തോട് യാത്രപറയുമ്പോള്‍ ചാക്കോച്ചന്റെ മനസ്സില്‍ എന്തോ ഒരു സ്വര്‍ക്ഷം നഷ്ടമായതിന്റെ ഒരോര്‍മ്മ അവശേഷിച്ചു. കുറച്ചു മണിക്കൂറുകള്‍ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു സ്വര്‍ഗീയാനുഭൂതി. ഒരു നഷ്ട സ്വര്‍ഗ്ഗം.

ഷൊര്‍ണൂരിലെ സൂഹൃത്തിനെ സന്ദര്‍ശിച്ച് തിരികെ വൈകിയാണ് മൂവാറ്റുപുഴയെത്തിയത്. ശങ്കിച്ചതു തന്നെ സംഭവിച്ചു. ഭാര്യവീടിന്റെ അയല്‍വാസി ടിടിആര്‍ പിള്ള താന്‍ ഏതോ ഒരു സുന്ദരിയുമായി ട്രെയിനില്‍ പോകുന്ന വിവരം ഫോണിലൂടെ ഭാര്യയെ അറിയിച്ചിരുന്നു. ചാക്കോച്ചന്‍ ഇടഞ്ഞ ഭാര്യയെ പലതും പറഞ്ഞാണ് അന്ന് സമാധാനിപ്പിച്ചത്.

വീണ്ടും ഒരാഴ്ച കഴിഞ്ഞു. അന്ന് പതിവിലും വൈകിയാണ് ഒറ്റക്കു വെളിയില്‍ പോയ ചാക്കോച്ചന്‍ വീട്ടിലെത്തിയത്. ചാക്കോച്ചന്‍ കാളിംഗ്‌ബെല്‍ അടിച്ചിട്ടും ആരും വാതില്‍ തുറക്കുന്നില്ല. വാതിലില്‍ ആഞ്ഞു ചവിട്ടി. ഭാര്യ എല്‍സമ്മ ദേഷ്യത്തില്‍ ഈറ്റപ്പുലിയെ പോലെ വന്നു വാതില്‍ തുറന്നിട്ടു പറഞ്ഞു. എന്തിനാ മടങ്ങി വന്നത്... അവിടങ്ങു പൊറുക്കാന്‍ മേലാരുന്നോ? എനിയ്ക്കന്നെ ആ ട്രെയിന്‍ യാത്രേടെ കഥ കേട്ടപ്പം തോന്നിയ സംശയമാ. ദെ.. ഇപ്പൊ ഇതാ എല്ലാം തെളിഞ്ഞിരിക്കുന്നു. ഒരു കത്തെടുത്ത് എല്‍സമ്മ ചാക്കോച്ചന്റെ നേരെ നീട്ടി.

ചാക്കോച്ചന്‍ കത്തു വാങ്ങി തുറന്നു വായിച്ചു.

"പ്രിയ ചാക്കോച്ചന്‍ ചേട്ടാ... എന്നെ മറന്നോ.... നമ്മുടെ ആ ട്രെയിന്‍ യാത്ര... അന്നവിടെ വെച്ചു തന്ന ആ സമ്മാനമില്ലെ... ആ കറ... ആ വീണ കറ അതിപ്പോഴും പാവാടയിലുണ്ട്. അത് കഴുകീട്ടും.. കഴുകീട്ടും ' പാവാടയില്‍ നിന്നും പോകുന്നില്ല. ഞാന്‍ ചാക്കോച്ചന്‍ ചേട്ടനെപ്പറ്റി ഡാഡിയോടും മമ്മിയോടും പറഞ്ഞു. ഞങ്ങള്‍ക്കെല്ലാം ചേട്ടനെ ഇഷ്ടമായി. ബാംഗ്ലൂരിലേക്ക് വരാന്‍ ക്ഷണിച്ചിരിക്കുകയാണ്... ഒന്നു കാണാന്‍... വരില്ലെ... വരണം... വരാതിരിക്കരുത്... മറുപടിയ്ക്കായി ഞാന്‍ കാത്തിരിക്കും. എന്ന് സ്‌നേഹപൂര്‍വ്വം ബിന്‍സി.

അപ്പോഴതാണ് സംഭവം. ചാക്കോച്ചന് ശ്വാസം വീണതപ്പോഴാണ്. ബിന്‍സിയുടെ കത്തിന്റെ ഒരു രീതിയും വാക്കുകളും ഒരു ട്രെയിന്‍ യാത്രയും കാപ്പിയും അതിന്റെ സ്പില്ലിംഗും കറയും മായാത്ത കറയും കൂടി ചാക്കോച്ചന്റെ ഇപ്രാവശ്യത്തെ കേരളാ വെക്കേഷന്‍ ഒരുതരം കുളവും ചളവുമാക്കി. ഭാര്യയെ പറഞ്ഞ് ഒരുവിധം സമാധാനിപ്പിച്ചു. എങ്കിലും നാട്ടിലും അമേരിക്കയിലെ ഹ്യൂസ്റ്റനിലും ഒക്കെ എല്‍സമ്മ സ്വന്തം ഭര്‍ത്താവ് ചാക്കോച്ചനെ നിരീക്ഷിക്കാനായി ചില പ്രൈവറ്റ് ഡിക്ടറ്റീവ്‌സിനേയും സദാചാര പോലീസിനെയും നിയോഗിച്ചിരിക്കുകയാണ്. അതുപോലെ ചാക്കോച്ചന്റെ കത്തുകള്‍ എല്‍സമ്മയുടെ കര്‍ശനമായ സെന്‍സറിംഗിനു ശേഷമെ ലഭിയ്ക്കാറുള്ളു. കറപുരണ്ട ഒരു ട്രെയിന്‍ യാത്ര.
കറപുരണ്ട ഒരു ട്രെയിന്‍ യാത്ര (ചെറുകഥ: എ.സി. ജോര്‍ജ്)
Sudhir Panikkaveetil 2013-07-13 06:13:04
കറ എന്ന വാക്ക് എൽസമ്മയുടെ മനസ്സിൽ സൃഷ്ടിക്കുന്ന അങ്കലാപ്പിന്റെ രസകരമായ ദൃശ്യങ്ങൾ  വായനക്കാരിലും ഉണ്ടാക്കാൻ കഥ കൃത്തിനു കഴിഞ്ഞു എന്നത് അഭന ന്ദനം അർഹിക്കുന്നു. ഇനിയും നല്ല കഥ8675കളുമയി വരിക ജോർജ് സാർ.
andrews 2013-07-14 12:50:31
Hah hah kochu kallan, now we all know !
an auto-biography ??????????/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക