ഡാലസ്: കേരള അസോസിയേഷന് ഓഫ് ഡാലസ് ഡാളസിലെ മലയാളികള്‍ക്കായി ഒക്ടോബര്‍ ഒന്നിന് ശനിയാഴ്ച വാര്‍ഷീക പിക്നിക്കും സ്പോര്‍ട്സും സംഘടിപ്പിച്ചു. അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുതായി സ്വന്തമാക്കിയ ഗാര്ലാണ്ടിലുള്ള കേരളാ കമ്മ്യൂണിറ്റി സെന്റെറിലാണ് പിക്നിക്കും സ്പോര്‍ട്സും നടത്തിയത്.
മൂന്നേക്കര്‍ സ്ഥലവും കാര്‍പാര്‍ക്കിങ്ങും ചില്ട്രെന്സ്പാര്ക്കും മീറ്റിംഗ്ഹാളും ഇന്ഡോര്ഗെയിംസും സോക്കര്ഫീല്ഡും ലൈബ്രറിയും മറ്റുമായി വിവിധ സൌകര്യങ്ങളുള്ള കേരളാ കമ്മ്യൂണിറ്റി സെന്റര്‍ പിക്നിക്കും സ്പോര്‍ട്സും നടത്താന്‍ മികച്ച വേദിയായി. ഡാലസ്-ഫോര്‍ട്ട് വര്‍ത്തിലെ നിരവധി മലയാളി കുടുംബങ്ങള്‍ പിക്നിക്കില്‍ പങ്കെടുത്തു. ബില്‍ഡിംഗ് കണ്‍വീനര്‍ ഐ. വര്‍ഗീസ് കേരളാകമ്മ്യൂണിറ്റി സെന്റെര് സമുച്ചയത്തിലെ സൌകര്യങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തി.
മുട്ടയേറ്, മിഠയി പെറുക്ക് , കസേരകളി തുടങ്ങിയ വിനോദങ്ങളിലും ഓട്ടം ഷോട്പുട്ട് തുടങ്ങിയ കായികഇനങ്ങളിലും പിക്നിക്കില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രായഭേദമെന്യേ വാശിയോടെ മത്സരിച്ചു. കപ്പ, കാന്താരി, സംഭാരം, ബാര്‍ബിക്യൂ, ഹോട്ട് ഡോഗ് എന്നിവ ഉച്ചഭക്ഷണത്തിനായി സംഘാടകര്‍ തയ്യാറാക്കി.
സ്പോര്ത്സിലെ വിജയികള്‍ക്ക്
ചടങ്ങിന്റെ സമാപനത്തില്‍ നടന്ന യോഗത്തില്‍ തന്നെ ട്രോഫികള്‍ സമ്മാനിച്ചു.
സ്പോര്‍ട്സ് ഡയറക്ടര്‍ സൈമണ്‍ ജേക്കബ് അസോസിയേഷന് പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി ഹരിദാസ് തങ്കപ്പന് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു.
ഏലിയാസ് പുന്നൂസ് (പിക്നിക് കോ- ഓര്‍ഡിനേറ്റര്‍), ഐ. വര്‍ഗീസ്, മാത്യു കോശി, ടോമി നെല്ലുവേലില്‍, ബോവന് കൊടുവത്ത്, ബേബി കൊടുവത്ത്, ഹരിദാസ് തങ്കപ്പന്, സൈമണ്‍ ജേക്കബ്, പി. ടി സെബാസ്ട്യന്, ആന്‍സി ജോസഫ് തുടങ്ങിയവരും മറ്റു കമ്മറ്റിഅംഗങ്ങളും സ്പോര്സിന്റെയും, ഭക്ഷണത്തിന്റെയും ഉള്‍പ്പെടെ വിവധ ക്രമീകരങ്ങള്‍ക്ക് വോളണ്ടിയെര്സായി പ്രവര്‍ത്തിച്ചു.