കണക്ടക്കട്ട്: പത്തനംതിട്ട താലൂക്കിലേയും പ്രത്യേകിച്ച് കോഴഞ്ചേരി, പമ്പാ നദീതീരങ്ങളിലും
നിന്ന് അമേരിക്കയില്‍ വന്ന് താമസിക്കുന്ന സ്ഥലവാസികള്‍ ഒത്തുചേരുന്നു. ജൂണ്‍ 11-ന്
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ രാത്രി 8 മണിവരെ കണക്ടിക്കട്ടിലെ വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡിലുള്ള
കാല്‍വരി ചര്‍ച്ച് ഹാളില്‍ വെച്ചാണ് കോഴഞ്ചേരി സംഗമം അരങ്ങേറുന്നതെന്ന് പ്രസിഡന്റ്
കുര്യന് വര്‍ഗീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രമുഖരായ നിരവധി വ്യക്തികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ ഗാനമേളയും മറ്റ് കലാപരിപാടികളും
നടത്തപ്പെടും.
പമ്പാ നദിയുടേയും, മാരാമണ്‍ കണ്‍വെന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദു കണ്‍വെന്‍ഷന്റേയും
ആത്മീയ ചൈതന്യത്തില്‍ നാടും, ലോകപ്രസിദ്ധമായ ആറന്മുള വള്ളംകളിയുടേയും അഭിമാനകരമായ,
നാട്ടിലെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുവാന്‍ ലഭിക്കുന്ന ഈ അവസരം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുവാന്‍
എല്ലാ കോഴഞ്ചേരി നിവാസികളേയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: കുര്യന് വര്‍ഗീസ് (860 570 12.8), മാത്യു മലയില്‍
(201 384 8535)